ശാസതാംകോട്ട: പോരുവഴി വള്ളി തുണ്ടിൽ പ്രവർത്തിക്കുന്ന 33-ാം നമ്പർ ആംഗൻവാടിയിൽ കുരുന്നുകൾ വേനൽ ചൂടിൽ വെന്തുരുകുന്നു.ആംഗൻവാടി കെട്ടിടത്തിന് വൈദ്യുതി ബന്ധവും കുടിവെള്ള സൗ കര്യവുംലഭിക്കാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.മുപ്പത് വർഷത്തോളമായി ഇവിടെ പ്രവർത്തിക്കുന്ന അംഗനവാടിയാണിത്.
കല്ലട ഇറിഗേഷൻ പ്രോജക്ടിൻ്റെ ഭാഗമായുള്ള വസ്തുവിട്ട് നൽകിയാണ് കെട്ടിടം പണിഞ്ഞിരുന്നത് .ഇവിടെ ഉണ്ടായിരുന്ന പഴയ കെട്ടിടം അഞ്ച് വർഷം മുമ്പ് നവീകരിച്ചിരുന്നു. ഒരു വർഷം മുമ്പ് കെട്ടിടത്തിൽ വയറിംഗ് ജോലികൾ ചെയ്തിരുന്നങ്കിലും വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് ബന്ധപ്പെട്ടവർ അപേക്ഷ നൽകാഞ്ഞതാങ്ങ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം.
ഇതിനാൽ കുട്ടികളെ പകൽ സമയത്ത് വരാന്തയിലാണ് ഇരുത്തിയിരിക്കുന്നത്.ആംഗൻവാടി കെട്ടിടം നിൽക്കുന്നത് ആളൊഴിഞ്ഞ പ്രദേശത്തായതിനാൽ കെട്ടിടത്തിന്റെ പരിസരം കാട് പിടിച്ചു കിടക്കുകയാണ്. ഇവിടെ തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെ ശല്യവും ഉള്ളതിനാൽ കുട്ടികളെ പുറത്തിരുന്നതും സുരക്ഷിതമല്ല.
മറ്റൊരു പ്രധാനപ്പെട്ട പ്രശ്നമാണ് ആംഗൻവാടിയിലെ കുടിവെള്ള ക്ഷാമം.പാചകത്തിനും മറ്റും ആവശ്യമുള്ള വെള്ളം അഞ്ഞൂറ് മീറ്റർ അകലെ നിന്ന് തലച്ചുമടായി ജീവനക്കാർ എത്തിക്കുകയാണ്. ആവശ്യമായ കുടിവെള്ളം എത്തിക്കുന്നതും അധികൃതർക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
സമീപകാലത്ത് വരെ വലിയ പ്രവർത്തനം ഇല്ലാതിരുന്ന ആംഗനവാടിയിൽ ജീവനക്കാരുടെയും പ്രദേശവാസികളുടെയും സജീവ ഇടപെടലിലൂടെയാണ് കാര്യക്ഷമമായത്. ഇപ്പോൾ മുപ്പതിലധികം കുട്ടികൾ ഇവിടെ എത്തുന്നുണ്ട്. അതിനാൽ ആംഗൻവാടിക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യം എത്രയും പെട്ടന്ന് ഒരുക്കങ്ങമെന്നാണ് പ്രദേശവാസികളുട ആവശ്യം