സ്വന്തം ലേഖകന്‍
കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ ശമ്പളവര്‍ധന പ്രഖ്യാപിച്ചപ്പോഴും സന്തോഷമില്ലാതെ അംഗന്‍വാടി ജീവനക്കാര്‍ .സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതനവര്‍ധനവ് ഇപ്പോഴും കുടിശികയായി കിടക്കുന്നതാണ് ജീവനക്കാര്‍ക്ക് പ്രതിസന്ധിസൃഷ്ടിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പളവര്‍ധനവോടെ നിലവില്‍ പതിനായിരം രൂപ ഓണറേറിയമുള്ള അങ്കണവാടി വര്‍ക്കര്‍ക്ക് 11,500 രൂപ ലഭിക്കും.
എഴായിരം രൂപയുണ്ടായിരുന്ന ഹെല്‍പ്പര്‍ക്ക് 8,300 രൂപയും ലഭിക്കും. നിലവില്‍ വര്‍ക്കര്‍മാര്‍ക്കുള്ള പതിനായിരം രൂപയില്‍ കേന്ദ്രസര്‍ക്കാര്‍ വിഹിതമായ 3000 രൂപ 4,500 ആയും ഹെല്‍പ്പര്‍മാര്‍ക്ക് 2,200 ഉള്ളത് 3,500 രൂപയായുമായി വര്‍ധിപ്പിച്ച േതാടെയാണിത്.
എന്നാല്‍ എഴായിരം രൂപയുണ്ടായിരുന്ന വര്‍ക്കര്‍മാരുടെ ഓണറേറിയം 2016 ഫെബ്രുവരി 16-ന് സംസ്ഥാന സര്‍ക്കാര്‍ പതിനായിരം രൂപയാക്കിയിരുന്നു. ഈ വര്‍ധിപ്പിച്ച തുക പല തദ്ദേശസ്ഥാപനങ്ങളും ഫണ്ടില്ലാത്തതിനാല്‍ യഥാസമയം നല്‍കുന്നില്ല.കേന്ദ്രവിഹിതം കൃത്യമായി ലഭിക്കുന്നുണ്ടുതാനും.
അങ്കണവാടി ജീവനക്കാര്‍ക്കുള്ള സംസ്ഥാനസര്‍ക്കാര്‍ വിഹിതത്തിന്റെ ഒരുഭാഗമായ ആയിരം രൂപ തദ്ദേശസ്ഥാപനങ്ങളാണ് നല്‍കേണ്ടത്. എന്നാല്‍ പല തദ്ദേശസ്ഥാപനങ്ങളിലും ഇതിനുള്ള ഫണ്ടില്ല. ഈ തുക കൂടിലഭിച്ചാല് മാത്രമേ ശമ്പള വര്‍ധനവിന്റെ പൂര്‍ണ ഫലം ജീവനക്കാര്‍ക്ക് ലഭിക്കുകയുള്ളു.
സംസ്ഥാനത്തെമൊത്തം അങ്കണവാടി ജീവനക്കാര്‍ക്ക് ഓണറേറിയം നല്കാന് പ്രതിവര്‍ഷം 675.55 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. അതില്‍ 107 കോടിയോളം രൂപയായിരുന്നു കേന്ദ്രം നല്കിവന്നത്. അതേസമയം അങ്കണവാടിജീവനക്കാര്ക്ക് സമാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെ നല്കി പ്രവര്‍ത്തനം കൂടുതല്‍ ആധുനികവല്്കരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
ഫോട്ടോകള്‍ എടുക്കുന്നതിനും റിപ്പോര്‍ട്ടുകള്‍ യഥാസമയം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ജീവനക്കാര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുന്നത്. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.