അതി തീവ്ര ചൂട് അനുഭവിക്കുന്ന കാലത്ത് ഒന്നു പുറത്തിറങ്ങാൻ പോലും സാധിക്കാത്ത സാഹചര്യമാണ്. കുട ഉണ്ടെന്നു പറഞ്ഞാലും ചൂടിന്റെ കാഠിന്യത്തെ താങ്ങുന്നതിനു കുടയ്ക്കും ഒരു പരിധിയിൽ കൂടുതൽ സാധിക്കില്ല.
അന്തരീക്ഷ താപനില ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്കൂൾ പ്രവർത്തനം ഒരാഴ്ചത്തേക്കു നിർത്തിവയ്ക്കാൻ വനിത-ശിശുവികസന വകുപ്പ് തീരുമാനിച്ചു.
ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടർന്നാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവർത്തനങ്ങൾ പതിവു പോലെ നടക്കും. ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യുട്രിഷൻ വീടുകളിലെത്തിക്കും.