അഞ്ചല്‍ : ആംഗന്‍വാടിയില്‍ എത്തിയ നാലര വയസുകാരിയെ കമ്പിവടി കൊണ്ട് അടിച്ചുവെന്ന പരാതിയില്‍ ഹെല്പര്ക്കെതിരെ പോലീസ് കേസെടുത്തു.
ചിതറ പോലീസ് സ്റ്റേഷന് പരിധിയില്‍ ചിതറ വാർഡിലെ കോത്തല ആംഗൻവാടിയിലെ ഹെല്പര്ക്കെതിരെയാണ് പരാതി.
ആംഗന്‍വാടിയില്‍ എത്തിയ ചിതറ കണ്ണംകോട് നാല് സെന്റ് കോളനിയിലെ ശരണ്യ ഉദയകുമാർ ദമ്പതികളുടെ നാലര വയസുള്ള ഉദൃഷ്ണക്കാണ് കാലിനു പരിക്കേറ്റത്.
ഇക്കഴിഞ്ഞ 25 നാണ് സംഭവം. ആദ്യമായി ആംഗന്‍വാടിയില്‍ എത്തിയ ഉദൃഷ്ണയെ പുസ്തകം നോക്കുന്നതിനിടയില്‍ കമ്പികൊണ്ട് അടിക്കുകയായിരുന്നുവത്രേ.
ഉച്ചയ്ക്ക് മാതാവ് ശരണ്യ എത്തി മകളെ കൂട്ടികൊണ്ട് പോവുകയും വീട്ടിലെത്തി നടക്കാന്‍ പ്രയാസം അനുഭവപ്പെടുകയും ചെയ്തതോടെ അന്വേഷിച്ചപ്പോഴാണ് ഹെല്പര് അടിച്ചുവെന്ന് കുട്ടി വെളിപ്പെടുത്തിയത്.
തുടര്‍ന്ന് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചു ചികിത്സ നല്കി.
പിന്നീട് ചിതറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കുട്ടിയുടെ മൊഴിയടക്കം രേഖപ്പെടുത്തിയ പോലീസ് ഹെല്പര്ക്കെതിരെ കേസെടുക്കുകയായിരുന്നു.
ചൈല്‍ഡ് ലൈന്‍ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കുട്ടിയെ തല്ലിയിട്ടില്ലെന്ന് ആംഗന്‍വാടി അധികൃതര്‍ പറയുന്നു.
കുട്ടി നടന്നാണ് വീട്ടിലേക്ക് പോയതെന്നും പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.