അഞ്ചല്‍ : അഞ്ചലില്‍ ബന്ധുവും സഹപ്രവര്‍ത്തകനുമായ ജലാലുദീന്‍ എന്നയാളെ കഴുത്തറുത്തു കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച അബ്ദുല്‍ അലിയുടെ അറസ്റ്റ് വൈകും.
ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാളെ ഇന്നോ നാളെയോ വാര്‍ഡിലേക്ക് മറ്റും. ഇതിന് ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ പോലീസിന് തീരുമാനിക്കാന്‍ കഴിയു.
കഴുത്തറുത്തു ആത്മഹത്യക്ക് ശ്രമിച്ച അബ്ദുല്‍ അലിക്ക് ഇതുവരെ സംസാര ശേഷി തിരികെ ലഭിച്ചിട്ടില്ല. ഇത് ചോദ്യം ചെയ്യലില്‍ പോലീസിന് തലവേദനയാകും. ഇയാളുടെ സംസാരശേഷി തിരികെ കിട്ടുന്ന കാര്യത്തില്‍ മെഡിക്കല്‍ സംഘത്തിനും ആശങ്കയുണ്ട്.
ആത്മഹത്യാശ്രമത്തിനിടെ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവില്‍ പ്രധാന നരമ്പുകളകടക്കം തകരാര്‍ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് അഞ്ചലിനെ നടുക്കിയ ദാരുണമായ കൊലപാതകം നടക്കുന്നത്.
അഞ്ചല്‍ ചന്തമുക്കിന് സമീപത്തെ കോഴിക്കടയില്‍ ജീവനക്കാരായിരുന്നു കൊല്ലപ്പെട്ട ജലാലും അബ്ദുല്‍ അലിയും. ഇരുവരും ഒരുമിച്ചു ജോലികഴിഞ്ഞ് ഉറങ്ങാന്‍ പോയതാണ്. ഇതിനിടയില്‍ നടന്ന തര്‍ക്കത്തിന്റെ പേരില്‍ ജലാലിനെ കഴുത്ത് അറുത്തും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൊലയ്ക്ക് ശേഷം മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ലൈക്കിയില്‍ അബ്ദുല്‍ അലി വീഡിയോയും ഷെയര്‍ ചെയ്തിരുന്നു.