കഴിഞ്ഞമാസം കൊച്ചി വൈറ്റിലയില്‍ യൂബര്‍ ടാക്സി ഡ്രൈവറെ യുവതികള്‍ നടുറോഡിലിട്ട് തല്ലി പരിക്കേല്‍പ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. സ്ത്രീകളുടെ ആക്രമണത്തിനിരയായ ഡ്രൈവര്‍ ഷെഫീഖിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് ഹൈക്കോടതി ഇടപ്പെട്ടാണ് തടഞ്ഞത്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു സ്ത്രീകള്‍ എയ്ഞ്ചല്‍ മേരി, ഷീജ അഫ്സല്, ക്ലാര ഷിബിന്‍ എന്നിവരുടെ ജീവിത പശ്ചാത്തലം വളരെയധികം നിഗൂഡതകള്‍ നിറഞ്ഞതാണെന്ന് അന്നേ വാര്‍ത്ത പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വളരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസ്. ഈ മൂന്നു സ്ത്രീകളും സെക്സ് റാക്കറ്റിലെ കണ്ണികളാണെന്നും ഇവരുടെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്നും അദേഹം പറയുന്നു. നവാസിന്റെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ
സെക്സ് റാക്കറ്റ് സംഘത്ത നിയന്ത്രിക്കുന്നത് 37കാരിയായ എയ്ഞ്ചല്‍ മേരിയാണ്. സീരിയല്‍ -ടെലിഫിലിം മേഖലയിലെ പ്രവര്‍ത്തനത്തിന്റെ മറവിലാണ് കുറ്റകരമായ കാര്യങ്ങള്‍ ചെയ്ത് വരുന്നത്. കണ്ണൂര്‍ ആലക്കോട് ആയിരുന്നു എയ്ഞ്ചല്‍ ആദ്യ താമസം. 15 വയസ്സ് മുതല്‍ സ്വതന്ത്ര ജീവിതമാണ് നയിച്ചിരുന്നത്. ഇങ്ങനെയാണ് ബസ് കണ്ടക്ടര്‍ ആയിരുന്ന അഭിലാഷിനെ പരിചയപ്പെട്ട്, പ്രേമിച്ച്, ഭീഷണിപ്പെടുത്തി വിവാഹം കഴിച്ചത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ വേര്‍പിരിഞ്ഞു. 12, 9 വയസായ രണ്ടാണ് കുട്ടികളുണ്ട്. ഈ വിവാഹം കൂടാതെ മറ്റ് പല വിവാഹങ്ങളും ചെയ്തിട്ടുണ്ട്. ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കി തമിഴ് – മലയാളം കോള്‍ ഗേള്‍സ് പരിപാടിയാണ് നടത്തി വരുന്നത്.
വ്യാജ പാസ്പോര്‍ട്ടും, വ്യാജരേഖകളും വഴിയാണ് ഇപ്പോഴും വിദേശയാത്രകള്‍ നടത്തിവരുന്നത്. കണ്ണൂര്‍ ജില്ലയില്‍ മാത്രം തളിപറമ്പ്, ആലക്കോട്, അരങ്ങം എന്നീ പോലീസ് സ്റ്റേഷനുകളിലും, തളിപറമ്പ കോടതികളിലും എയ്ഞ്ചലിനെതിരെ നിരവധി കേസുകളുണ്ട്. മറ്റ് പല ജില്ലകളിലും അനവധി കേസുകളുണ്ട്. പരാതികളെല്ലാം സ്വാധീനമുപയോഗിച്ചും, ഭീഷണിപ്പെടുത്തിയും ഇല്ലാതാക്കുകയാണ് പതിവ് രീതി. ഇവര്‍ ആദ്യം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത് കൊച്ചി കടവന്ത്രയിലെ ‘സ്വപ്നില്‍’ എന്ന ഫ്ളാറ്റ് കേന്ദ്രീകരിച്ചായിരുന്നു. സീരിയല്‍, ടെലിഫിലിം എന്നിവയുടെ കാര്യങ്ങള്‍ പറഞ്ഞ് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടുകയും, നിരന്തരം പ്രശ്നങ്ങള്‍ ആകുകയും, പലരെയും കെണിയില്‍പ്പെട്ത്തി ചതിക്കുകയും ചെയ്തതിനാല്‍ അവിടെ നിന്നും താമസം മാറേണ്ടി വന്നു.
ഭര്‍ത്താവായിരുന്ന അഭിലാഷിനെ പലപ്പോഴും റോഡിലിട്ട് മര്‍ദിച്ചിട്ടുണ്ട്. അമ്മയെയും മര്‍ദിക്കുന്ന സ്വഭാവമുള്ള ഇവര്‍ ആദ്യം മുതലേ മദ്യ, മയക്ക് മരുന്ന് ലോബിയുമായി വളരെയടുത്ത ബന്ധമുണ്ട്. ഇവരുടെ അമ്മ കണ്ണൂര്‍ക്കാരിയാണ്. എയ്ഞ്ചലിന് 20 വയസ്സ് കഴിഞ്ഞതിന് ശേഷമാണ് കണ്ണൂരില്‍ നിന്നും മാറി വിവിധ സ്ഥലങ്ങളില്‍ വില കൂടിയ ആഡംബര ഫ്ളാറ്റുകളില്‍ മാറിമാറി താമസിക്കുന്നത്. ഇവരുടെ വിദേശയാത്രകള്‍, ആഡംബര ജീവിതം, സെക്സ് റാക്കറ്റുമായുള്ള ബന്ധം, മുന്തിയ വാഹനങ്ങളിലെ യാത്രകള്‍, ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ എന്നിവ കണ്ണൂരും, എര്‍ണാകുളത്തും എല്ലാവര്ക്കും അറിയാവുന്നതാണ്. ഇവരുടെ പാസ്പോര്‍ട്ട്, മൂന്ന് മൊബൈല്‍ നമ്പരുകള്‍, മറ്റ് വിവരങ്ങള്‍ എന്നിവ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം.
ക്ലാര ഷിബിന്‍
ഒന്നാം പ്രതി എയ്ഞ്ചലിന്റെ സംഘത്തിലെ പ്രധാനിയാണ് തമിഴ്നാട് സ്വദേശിനിയായ ക്ലാര. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് വ്യാജ പാസ്പോര്‍ട്ടും, വ്യാജരേഖകകളും സംഘടിപ്പിച്ച് ഷാര്‍ജ റോളയിലെ വലിയ ഫ്ളാറ്റില്‍ എത്തുന്നത്. ക്ലാരയുടെ പേരില്‍ തമിഴ്നാട്ടില്‍ നിരവധി ക്രിമിനല്‍ കേസുകളും, പരാതികളുമുണ്ട്. ഇതിനാല്‍ തമിഴ്നാട്ടില്‍ താമസിക്കാന്‍ സാധിക്കാതെ വന്നതിനാലാണ് നാട്ടില്‍ എത്തിയതിന് ശേഷവും സംഘത്തലവനായ എയ്ഞ്ചലിനൊപ്പം എറണാകുളത്തെ ഫ്ളാറ്റില്‍ താമസിക്കുന്നത്. ഒരു വര്‍ഷത്തിന് മുന്‍പ് ഷാര്‍ജയിലെ ഫ്ളാറ്റില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ക്ലാരയെ ദുബായിലെ ഏജന്റ് ബഹ്റൈനിലേക്ക് മാറ്റികൊണ്ടു പോകുകയായിരുന്നു.
ഷീജ അഫ്സല്
ഒന്നാം പ്രതിയുമായും, ഈ റാക്കറ്റുമായും ഏറ്റവും അടുത്ത ബന്ധമുള്ള വ്യക്തിയാണ് പത്തനംതിട്ട സ്വദേശിനിയായ ഷീജ. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അഫ്സലാണ് ഭര്‍ത്താവ്. പത്തനംതിട്ടയില്‍ ജോലി ചെയ്തിരുന്ന ഷീജയും അഫ്സലും 12 വര്ഷങ്ങള്ക് മുന്‍പ് പ്രണയത്തിലാവുകയും, അവസാനം 19-ാം വയസില്‍ അഫ്സലിനെ ഭീഷണിപ്പെടുത്തി ഇവര്‍ വിവാഹം കഴിക്കുകയും ചെയ്തു. ഇവര്‍ക്ക് ഒന്‍പത് വയസായ ഒരാണ്‍കുട്ടിയുണ്ട്. ഷീജയും -അഫ്സലും തമ്മില്‍ പത്തനംതിട്ട കോടതിയില്‍ ഇപ്പോള്‍ ഡൈവോഴ്സ് കേസ് നടക്കുന്നതായി അറിയുന്നു. ഇതിന്റെ ആവശ്യത്തിനാണ് ബഹ്റൈനില്‍ നിന്നും കഴിഞ്ഞ മാസം നാട്ടിലെത്തിയത്. ഷാര്‍ജ റോളയിലെ ഫ്ളാറ്റിലായിരുന്ന ഷീജയെ ദുബായിലെ ഏജന്റ് മനുഷ്യക്കടത്തിനും, പെണ്‍വാണിഭം നടത്തുന്നതിനുമായി ബഹ്റൈനിലേക്ക് മാറ്റുകയായിരുന്നു. ഷീജ നിരവധി പെണ്‍കുട്ടികളെ കേരളത്തില്‍ നിന്നും ഗല്‍ഫിലേക്ക് സെക്സ് റാക്കറ്റിനായി കൊണ്ട് പോയിട്ടുണ്ട്. എയ്ഞ്ചല്‍ മേരിയും, തിരുവനന്തപുരം സ്വദേശിയായ മറ്റൊരു യുവാവുമാണ് കേരളത്തിലും, വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന ഈ വലിയ സെക്സ് റാക്കറ്റിന് നേതൃത്വം നല്‍കുന്നത്. ഇവരുടെ സാമ്പത്തിക വളര്‍ച്ച, ആഡംബര ജീവിതരീതി, സെക്സ് റാക്കറ്റുമായുള്ള ബന്ധങ്ങള്‍, ഷീജയുടെ പാസ്പോര്‍ട്ട്, ഉപയോഗിക്കുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍, മറ്റ് വിവരങ്ങള്‍ എന്നിവ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം.
നവാസ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു നല്കിയ പരാതിയിലാണ് മുകളില്‍ പറഞ്ഞ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. ഇതിനിടെ ഈ സംഘത്തിനെതിരേ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ഇവരുടെ ജീവിത സാഹചര്യങ്ങളും ഇടപാടുകളും ദുരൂഹമാണെന്ന് വിവരം ലഭിച്ചതായാണ് വിവരം. അതേസമയം, യുവതികള്‍ക്കെതിരേ ഏതറ്റംവരെയും നിയമയുദ്ധത്തിന് തയാറെടുക്കുകയാണ് ആക്രമണത്തിനിരയായ ഷെഫീഖ്.