തേളിനെയും ഭക്ഷണമാക്കാം! ആഞ്ജലീന ജോളിയുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യങ്ങള്‍ ഇതൊക്കെ; വീഡിയോ കാണാം

yjkytjkykഗോസിപ്പുകളും വിവാദങ്ങളുമായി എക്കാലവും വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ആഞ്ജലീനാ ജോളി. ഇത്തവണ അവര്‍ വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത് ഒരു ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതിന്റെ പേരിലാണ്. ഒരാള്‍ ഭക്ഷണം കഴിക്കുന്നതില്‍ എന്ത് വാര്‍ത്ത എന്ന് ചോദിക്കാന്‍ വരട്ടെ. കാരണം ആഞ്ജലീന കഴിക്കുന്നത് അല്‍പ്പം വ്യത്യസ്തമായ ഭക്ഷണമാണ്.

തേളുകളെ എങ്ങനെ പാകം ചെയ്ത് കഴിക്കാം എന്ന് കാണിക്കുന്ന വീഡിയോയാണ് താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ തന്റെ കുട്ടികള്‍ക്കുവേണ്ടി തേളുകളെ എങ്ങനെ പാകം ചെയ്യണമെന്നും അവര്‍ വിവരിക്കുന്നുണ്ട്. തന്റെ പുതിയ ചിത്രമായ ‘ഫസ്റ്റ് ദേ കില്‍ഡ് മൈ ഫാദര്‍’ എന്ന ചിത്രത്തിനായി കമ്പോഡിയയിലെത്തിയപ്പോള്‍ അവിടുത്തെ വിചിത്രമായ ആഹാര രീതികള്‍ പരീക്ഷിക്കുകയായിരുന്നു അവര്‍.

എപ്പോഴാണ് ഇത്തരം ജീവികളെ കഴിക്കാനാരംഭിച്ചതെന്ന് ഇടയ്ക്ക് കുട്ടികളിലൊരാള്‍ ചോദിക്കുന്നുണ്ട്. ഈ രാജ്യത്തെത്തിയപ്പോഴാണെന്നും പുല്‍ച്ചാടിയെയാണ് ആദ്യമായി പരീക്ഷിച്ചതെന്നും അവര്‍ പറയുന്നു. തേളിനെ ചവയ്ക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ആഞ്ജലീനയുടെ അഭിപ്രായം. ഉണങ്ങിയ ചിപ്‌സ് കഴിക്കുന്നതു പോലെയാണ് തേള് വറുത്തതിന്റെ രുചി എന്നാണ് മക്കളിലൊരാള്‍ പറയുന്നത്.

https://youtu.be/SKhUvUhNxUw

Related posts