കോടികൾ വേണ്ട, പ്രണയം മതി! 24 മ​ണി​ക്കൂ​റും സു​ര​ക്ഷ​യ്ക്കാ​യി ബോ​ഡി​ഗാ​ർ​ഡു​ക​ൾ; സ​ഞ്ച​രി​ക്കാ​ൻ പ്രൈ​വ​റ്റ് ജെ​റ്റ്..;ശതകോടികളുടെ സ്വത്ത് ഉപേക്ഷിച്ച് അവൾ കാമുകനെ സ്വന്തമാക്കി;

കോ​ടി​ക്ക​ണ​ക്കി​നു സ്വ​ത്ത് ഉ​പേ​ക്ഷി​ച്ച് ത​ന്‍റെ പ്ര​ണ​യം സാ​ക്ഷാ​ത്ക്ക​രി​ക്കാ​ൻ ഇ​റ​ങ്ങി​ത്തി​രി​ച്ച​പ്പോ​ൾ എ​ല്ലാ​വ​രും അ​വ​ളെ കു​റ്റ​പ്പെ​ടു​ത്തി. 24 മ​ണി​ക്കൂ​റും സു​ര​ക്ഷ​യ്ക്കാ​യി ബോ​ഡി​ഗാ​ർ​ഡു​ക​ൾ, എ​ന്താ​വ​ശ്യ​മു​ണ്ടെ​ങ്കി​ലും സാ​ധി​ച്ചു ത​രാ​ൻ പ​രി​ചാ​ര​ക​ർ, സ​ഞ്ച​രി​ക്കാ​ൻ പ്രൈ​വ​റ്റ് ജെ​റ്റ്. ഇ​ത്ര​യും സൗ​ക​ര്യ​ങ്ങ​ളു​പേ​ക്ഷി​ച്ച് അ​വ​ൾ ത​ന്‍റെ പ്ര​ണ​യ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യാ​യി​രു​ന്നു. ഈ ​കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടാ​ണ് മ​ലേ​ഷ്യ​ൻ സ്വ​ദേ​ശി​നി​യാ​യ ആ​ഞ്ജ​ലീ​ൻ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത്.

മ​ലേ​ഷ്യ​യി​ലെ ശതകോ​ടീ​ശ്വ​ര​നാ​യ കാ​യ് പെംഗിന്‍റെ​യും മു​ൻ മ​ലേ​ഷ്യ​ൻ സു​ന്ദ​രി​യു​ടെ​യും അ​ഞ്ചു മ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് ആ​ഞ്ജ​ലീൻ ഫ്രാ​ൻ​സി​സ് ഖൂ. ​ഓ​ക്സ്ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ആ​ഞ്ജ​ലീ​ൻ ക​രീ​ബി​യ​ൻ സ്വ​ദേ​ശി​യാ​യ ജെ​ഡ്ഡി​യ ഫ്രാ​ൻ​സി​സി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഈ ​സൗഹൃദം പ​തി​യെ പ്ര​ണ​യ​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. അ​വ​സാ​നം ഈ ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് തന്‍റെ അ​ച്ഛ​നോ​ടു പ​റ​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ കായ് പെംഗ് ഇ​തി​നെ എ​തി​ർ​ത്തു. യാ​തൊ​രു വി​ധ​ത്തി​ലും ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല​ന്ന് അ​ദ്ദേ​ഹം തീ​ർ​ത്തു പ​റഞ്ഞു.

അ​ച്ഛ​ന്‍റെ സ​മ്മ​തം ല​ഭി​ക്കി​ല്ല​ന്ന് മ​ന​സി​ലാ​ക്കി​യ ആ​ഞ്ജ​ലീ​ൻ അ​വ​രുടെ വാ​ക്കു​ക​ളെ ധി​ക്ക​രി​ച്ച് ജെ​ഡ്ഡി​യെ വി​വാ​ഹം ചെ​യ്യു​ക​യാ​യി​രു​ന്നു. ത​ന്‍റെ മ​ക​ളു​ടെ വി​വാ​ഹം അ​തി​ഗംഭീ​ര​മാ​ക്ക​ണ​മെ​ന്ന് ക​രു​തി​യി​രു​ന്ന പിതാവിനെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് നടന്ന വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് വെ​റും 30 പേ​രാ​യി​രു​ന്നു.

ഫോ​ർ​ബ്സ് ത​യാ​റാ​ക്കി​യ പ​ട്ടി​ക പ്ര​കാ​രം 300 മി​ല്യ​ണ്‍ യുഎ​സ് ഡോ​ള​റാ​ണ് കാ​യ് പെംഗിന്‍റെ ആ​സ്തി.​ കു​റ​ച്ചു നാ​ളു​ക​ൾ​ക്കു മു​ന്പ് ആ​ഞ്ജ​ലീ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും ബ​ന്ധം വേ​ർ​പെ​ടു​ത്തി​യിരുന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ഞ്ജ​ലീ​ൻ വീണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​ത്. ഇ​പ്പോ​ൾ സ്വ​ന്ത​മാ​യി ബി​സി​ന​സ് ന​ട​ത്തു​ക​യാ​ണ് ആ​ഞ്ജ​ലീ​ൻ. ഒ​രു​പാ​ട് പ​ണ​മു​ണ്ടാ​യാ​ൽ പ്ര​ശ്ന​ങ്ങ​ൾ ഒ​രു​പാ​ട് ഉ​ണ്ടാ​കു​മെ​ന്നാ​ണ് ഇ​വ​രു​ടെ അ​ഭി​പ്രാ​യം.

Related posts