ബംഗളൂരു: കർണാടകയിൽ സ്കൂളിലെ ഒന്നാം നിലയിൽ നിന്നും അധ്യാപകൻ നിലത്തേക്ക് വലിച്ചെറിഞ്ഞ വിദ്യാർഥി മരിച്ചു. 10 വയസുകാരനാണ് കൊല്ലപ്പെട്ടത്. ക്രൂരമായി മർദിച്ചതിന് ശേഷം അധ്യാപകൻ കുട്ടിയെ നിലത്തേക്ക് വലിച്ചെറിയുകയായിരുന്നു.
ഹഗ്ലി ഗ്രാമത്തിലെ ആദർശ് പ്രൈമറി സ്കൂളിലെ അധ്യാപകനായ മുത്തപ്പ ഹഡഗലിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. മരിച്ച ഭരത് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു.
ഭരതിന്റെ അമ്മ ഗീത ഇതേ സ്കൂളിലെ അധ്യാപികയാണ്. ഇവരെയും അധ്യാപകൻ മർദിച്ചു. പരിക്കേറ്റ ഗീത ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ മുത്തപ്പ ഒളിവിൽ പോയി. ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ശക്തമാക്കി.