തുളു ഭാഷയിലുള്ള റിക്ഷ ഡ്രൈവർ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തയ നടിയാണ് നേഹ സക്സേന. പിന്നീട് പിന്നീട് തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചു.
മമ്മൂട്ടി ചിത്രം കസബയിലൂടെ 2016ൽ നടി മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. ഒഡിഷൻ നാളുകളിൽ തനിക്കു നേരിടേണ്ടിവന്ന ദുരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് നേഹ ഇപ്പോൾ.
കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടിവന്നതിനേക്കുറിച്ചാണ് ഒരു അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്. തുടക്കക്കാലത്ത് സിനിമകൾക്കായി ഓഡിഷനുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. അന്ന് കാസ്റ്റിംഗ് കൗച്ച് എന്താണെന്ന് എനിക്കറിയില്ലായിരുന്നു.
അങ്ങനെയൊരു വാക്കുപോലും കേട്ടിട്ടില്ല. ഒഡിഷനുകൾക്കു പോകുന്പോൾ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. നല്ല ഉയരമുള്ള ആളാണ് ഞാൻ. എന്‍േറത് നല്ല കണ്ണുകളാണ്.
ഒപ്പം നല്ല ഫീച്ചേഴ്സുമാണ്. എന്നാൽ ഓഡിഷന് പോയി അടുത്ത ദിവസം സംവിധായകരിൽ നിന്നോ നിർമ്മാതാക്കളിൽ നിന്നോ കോ ഓർഡിനേറ്റർമാരിൽ നിന്നോ മോശമായ ഫോണ്‍കോളുകൾ വരാൻ തുടങ്ങി. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്താമോ എന്ന് ചോദിച്ചാണ് പലരും വിളിച്ചിരുന്നത്.
നാളെ ഒരു ഷോർട്ട് ഡ്രസ് ഇട്ടു വരാൻ പറ്റുമോ?’ എന്നായിരുന്നു ചോദ്യം. എന്തിനാണ് എന്ന് ചോദിച്ചപ്പോൾ, സിനിമയിൽ ഗ്ലാമർ റോളാണ്. മാഡം ഓഡിഷന് വന്നത് സൽവാർ കമ്മീസിട്ടല്ലേ’ എന്നൊക്കെയായിരുന്നു മറുപടി.
വെസ്റ്റേണ്‍ വേഷങ്ങൾ സ്ക്രീനിൽ കാണാൻ ഭംഗിയാണ്, പക്ഷെ നേരിൽ കാണാൻ അങ്ങനെയല്ല എന്നാണ് ഫോണ്വിളിച്ചവരോടു ഞാൻ മറുപടി നൽകിയത്- നേഹ പറയുന്നു.