കായംകുളം : കേരളത്തിലെ പൈതൃക തൊഴിലായ തഴപ്പായ നിർമ്മാണരംഗത്ത് പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ജീവിത നൊമ്പരങ്ങൾ ഹ്രസ്വചിത്രമാക്കി ശ്രദ്ധേയനായിരിക്കുകയാണ് യുവ ഹ്രസ്വ ചിത്ര സംവിധായകനും കായംകുളം സ്വദേശിയുമായ അനി മങ്ക്.
ഇന്ന് തഴപ്പായ തൊഴിൽ മേഖലയിൽ നേരിടുന്ന പ്രതിസന്ധിയാണ് “നെയ്തെടുത്ത ജീവിതങ്ങൾ ” എന്ന ഹ്രസ്വ ചിത്രത്തിലൂടെ അനി മങ്ക് ആവിഷ്ക്കരിച്ചിരിക്കുന്നത് .പ്രവാസി ചാരിറ്റി ദമാം പ്രസിഡന്റ് എബി ഷാഹുൽ ഹമീദാണ് ചിത്രം നിർമ്മിച്ചത് .
തഴവ എന്ന ഒരു നാടിന്റെ പേരിൽ തന്നെ തഴയും തഴപ്പായും അറിയപ്പെടുന്നതും ആ ജീവിതങ്ങളുടെ അതിജീവനവും ബാക്കി വന്ന തലമുറയും ഈ ഹ്രസ്വ ചിത്രം ചർച്ച ചെയ്യുന്നു .
ഓണാട്ടുകരയുടെ പായ ചന്തകളും തഴപ്പായ നെയ്ത് ജീവിതം നെയ്തെടുത്തവരും അവശേഷിക്കുന്ന തൊഴിലാളികളും ഈ ഹൃസ്യ ചിത്രത്തിൽ ഇടം നേടിയിട്ടുണ്ട്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പൈതൃക തൊഴിലിനെ ആസ്പദമാക്കി രചിച്ച ഗാനം ആലപിച്ചിരിക്കുന്നതും തഴപ്പായ തൊഴിലാളിയായ 80 കാരിയായ സാവിത്രിയമ്മയാണ്. ജി കൃഷ്ണ ക്യാമറയും ഒമ്പതാം ക്ലാസുകാരൻ സിനാൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
രാജ്യാന്തര ഫിലിം ഫെസ്റ്റി വെലിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ടൂറിസം കലാമിറ്റി മുമ്പ് അനി മങ്ക് സംവിധാനം ചെയ്ത ഹ്രസ്വചിത്രമായിരുന്നു . കൂടാതെ നിരവധി ഷോട്ട് ഫിലുമുകളും ഹിസ്റ്റോറിക്കൽ മ്യൂസിക് ആൽബങ്ങളും അനി മങ്ക് ചെയ്തിട്ടുണ്ട്.