ആമി ജാക്സണ് അമ്മയാകുന്നു. ഇൻസ്റ്റഗ്രാമിൽ കൂടിയാണ് താൻ അമ്മയാകുന്ന സന്തോഷ വാർത്ത താരം പങ്കുവച്ചത്. ബ്രിട്ടനിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പ് സ്ഥാപകനും ലക്ഷ്വറി ഹോട്ടൽ ശൃംഖലകളുടെ ഉടമയുമായ ജോർജ് പനായിയോട്ടാണ് ആമിയുടെ കാമുകൻ.
മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ബ്രിട്ടീഷ് വംശജയായ ആമി, എ.എൽ. വിജയ് സംവിധാനം ചെയ്ത മദിരാസിപട്ടണം എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ഐ, തെരി, തങ്കമകൻ, 2.0 തുടങ്ങിയ ചിത്രത്തിൽ താരം അഭിനയിച്ചു. ബോളിവുഡ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.