വ​സ്ത്രം സോഷ്യൽ മീഡിയയിലെ സ​ദാ​ചാ​ര വാ​ദി​ക​ളെ ചൊ​ടി​പ്പി​ച്ചു: അ​നി​ഖ​യ്ക്കെതി​രേ സൈ​ബ​ർ ആ​ക്ര​മ​ണം

യു​വ​ന​ടി അ​നി​ഖ സു​രേ​ന്ദ്ര​നെ​തി​രേ സൈ​ബ​ർ ആ​ക്ര​മ​ണം. ക​ഴി​ഞ്ഞ ദി​വ​സം ത​ന്‍റെ പു​തി​യ സി​നി​മ​യാ​യ ക​പ്പി​ന്‍റെ പ്രൊ​മോ​ഷ​ന്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​രു​ന്നു അ​നി​ഖ. പ​രി​പാ​ടി​യു​ടെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ഈ ​വീ​ഡി​യോ​യി​ല്‍ താ​രം ധ​രി​ച്ച വ​സ്ത്ര​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ വി​മ​ര്‍​ശ​ന​ങ്ങ​ളും പ​രി​ഹാ​സ​വു​മൊ​ക്കെ നേ​രി​ടു​ന്ന​ത്.

ക​റു​ത്ത ടോ​പ്പും റി​പ്ഡ് ജീ​ന്‍​സു​മാ​യി​രു​ന്നു അ​നി​ഖ​യു​ടെ വേ​ഷം. പ​ക്ഷെ താ​ര​ത്തി​ന്‍റെ വേ​ഷം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ സ​ദാ​ചാ​ര​വാ​ദി​ക​ള്‍​ക്ക് ഇ​ഷ്ട​മാ​യി​ല്ല. പി​ന്നാ​ലെ ക​മ​ന്‍റി​ലൂ​ടെ താ​ര​ത്തി​നെ​തി​രേ രം​ഗ​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു ഇ​ക്കൂ​ട്ട​ർ. നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റി​ലൂ​ടെ താ​ര​ത്തെ വി​മ​ര്‍​ശി​ക്കു​ന്ന​ത്. പ​രി​ഹാ​സ​വും ട്രോ​ളും മാ​ത്ര​മ​ല്ല ദ്വ​യാ​ര്‍​ഥ പ്ര​യോ​ഗ​ങ്ങ​ളും അ​നി​ഖ​യ്‌​ക്കെ​തി​രേ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ന​ട​ത്തു​ന്നു​ണ്ട്.

ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തി​യ ന​ടി​യാ​ണ് അ​നി​ഖ. ജ​യ​റാ​മും മം​മ്ത മോ​ഹ​ന്‍​ദാ​സും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ ക​ഥ തു​ട​രു​ന്നു ആ​യി​രു​ന്നു ആ​ദ്യ സി​നി​മ. അ​ധി​കം വൈ​കാ​തെ തെ​ന്നി​ന്ത്യ​യാ​കെ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന ബാ​ല​താ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു. അ​ഞ്ചു സു​ന്ദ​രി​ക​ളി​ലെ പ്ര​ക​ട​ന​ത്തി​ന് മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​വും അ​നി​ഖ​യെ തേ​ടി​യെ​ത്തി​യി​രു​ന്നു.

ത​മി​ഴി​ല്‍ അ​ജി​ത്ത്, ന​യ​ന്‍​താ​ര തു​ട​ങ്ങി​യ താ​ര​ങ്ങ​ള്‍​ക്കൊ​പ്പം അ​ഭി​ന​യി​ച്ച് കൈ​യ​ടി നേ​ടി. മ​ല​യാ​ള​ത്തി​ലും മ​മ്മൂ​ട്ടി​യ​ട​ക്ക​മു​ള്ള​വ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ന​യ​ന്‍​താ​ര​യു​ടെ മ​ക​ളാ​യും ചെ​റു​പ്പ​കാ​ല​വു​മൊ​ക്കെ അ​ഭി​ന​യി​ച്ച് കൈ​യ​ടി നേ​ടി​യ​തോ​ടെ ജൂ​നി​യ​ർ ന​യ​ന്‍​താ​ര എ​ന്ന പേ​രും അ​നി​ഖ നേ​ടി​യി​ട്ടു​ണ്ട്.

മ​ല​യാ​ള ചി​ത്രം ക​പ്പേ​ള​യു​ടെ തെ​ലു​ങ്ക് റീ​മേ​ക്കാ​യ ബു​ട്ട ബൊ​മ്മ​യി​ലൂ​ടെ​യാ​ണ് അ​നി​ഖ നാ​യി​ക​യാ​കു​ന്ന​ത്. പി​ന്നീ​ട് ഓ ​മൈ ഡാ​ർ​ലിം​ഗ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും നാ​യി​ക​യാ​യി എ​ത്തി. ധ​നു​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന നീ​ക്ക്, വാ​സു​വി​ന്‍ ഗ​ർ​ഭി​ണി​ക​ൾ തു​ട​ങ്ങി​യ സി​നി​മ​ക​ളാ​ണ് അ​ണി​യ​റ​യി​ലു​ള്ള​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ താ​ര​മാ​ണ് അ​നി​ഖ. താ​രം പ​ങ്കു​വ​യ്ക്കാ​റു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും വൈ​ലാ​യി മാ​റാ​റു​ണ്ട്. അ​തേ​സ​മ​യം ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തി​യ അ​നി​ഖ​യെ ഇ​പ്പോ​ഴും പ​ല​രും ആ ​ക​ണ്ണി​ലൂ​ടെ​യാ​ണ് കാ​ണു​ന്ന​ത്. അ​തു​കൊ​ണ്ട് ഗ്ലാ​മ​റ​സാ​യു​ള്ള വേ​ഷ​ങ്ങ​ള്‍ ധ​രി​ച്ചെ​ത്തു​മ്പോ​ള്‍ പ​ല​പ്പോ​ഴും അ​നി​ഖ​യ്ക്ക് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ന്നു മോ​ശം അ​നു​ഭ​വ​ങ്ങ​ളു​ണ്ടാ​കാ​റു​ണ്ട്. എ​ങ്കി​ലും ക​മ​ന്‍റു​ക​ളെ​യൊ​ന്നും വ​ക​വയ്ക്കാ​തെ മു​ന്നോ​ട്ടുപോ​വു​ക​യാ​ണ് അ​നി​ഖ.

Related posts

Leave a Comment