ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അനിഖ സുരേന്ദ്രന്. നായികയായുള്ള അനിഖയുടെ ആദ്യചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
മലയാളത്തിനു പുറമെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും സജീവമാണ് അനിഖ. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
മലയാളത്തിലും തമിഴിലുമായി 15ല്‍ അധികം സിനിമകളില്‍ അനിഖ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
2007ല്‍ ഛോട്ടാമുംബൈ എന്ന മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ചെറിയ വേഷത്തില്‍ എത്തിയ അനിഖ പിന്നീട് കഥ തുടരുന്നുവെന്ന ചിത്രത്തില്‍ മമതയുടെ മകളായി വേഷമിട്ട് ശ്രദ്ധേയയായി.
തമിഴില്‍ അജിത് നായകനായി എത്തിയ എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് അരങ്ങേറ്റം കുറിച്ചത്.
ആ ചിത്രത്തില്‍ ഗംഭീര പ്രകടനം കഴിച്ച വച്ചതോടുകൂടി അജിത്തിന്റെ തന്നെ വിശ്വാസത്തിലും മകളായി അഭിനയിക്കുകയും ചെയ്തു.
ഇപ്പോഴിതാ താരം നായികയായി അരങ്ങേറുകയാണ്. ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിലൂടെയാണ് അനിഖ നായികയായി എത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ പ്രദര്‍ശനം വിജയകരമായി തുടരുന്നതിനിടെ അനിഖ തന്റെ ഫാഷന്‍ സെന്‍സിനെ കുറിച്ചും വിവാദങ്ങളെ ക്കുറിച്ചും സംസാരിക്കുകയാണ്.
തന്റെ ഡ്രസിംഗ് സ്റ്റൈലും ഫാഷനും എപ്പോഴും മാറി കൊണ്ടിരിക്കുന്ന ഒന്നാണെന്നാണ് താരം പറയുന്നത്.
അനിഖയുടെ വാക്കുകള്‍ ഇങ്ങനെ…എന്റെ ഫാഷന്‍ സെന്‍സൊക്കെ ഒരുപാട് മാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്നൊക്കെ ഞാന്‍ ഒരുപാട് ഇന്‍സ്പയേര്‍ഡ് ആണ്.
അതുകൊണ്ട് തന്നെ ട്രെന്‍ഡിനോടൊപ്പം സഞ്ചരിക്കാന്‍ എനിക്ക് ഇഷ്ടമാണ്. അതിനപ്പുറം കംഫര്‍ട്ട് എന്നൊരു ഫാക്ടറും പ്രധാനമാണെന്നാണ് അനിഖ പറയുന്നത്.
അണ്‍കംഫര്‍ട്ടബിള്‍ ആയ ഒന്നും ഫോര്‍ ഫാഷന്‍ എന്ന് പറഞ്ഞിട്ട് ചെയ്യാറില്ല. ഞാന്‍ ഫാഷന്റെ കാര്യത്തില്‍ വളരെ സേഫ് ആയിട്ടാണ് നില്ക്കാറുള്ളതെന്നാണ് താരം അഭിപ്രായപ്പെടുന്നത്.
കൂടുതല്‍ പരീക്ഷണങ്ങള്‍ ഒന്നും നടത്താന്‍ പോകാറില്ല. ഇപ്പോഴാണ് കുറച്ചു കൂടി പരീക്ഷണങ്ങള്‍ ഒക്കെ നടത്താന്‍ താല്പര്യം തോന്നിയതെന്നും അനിഖ വെളിപ്പെടുത്തി.
എന്റെ ഡ്രസുകളൊക്കെ കുട്ടിക്കാലത്ത് അമ്മയാണ് ചെയ്തിരുന്നത്. അമ്മ തയ്ക്കുമായിരുന്നു. ആ വസ്ത്രങ്ങളാണ് ഒരുപാട് കാലത്തേക്ക് ഉപയോഗിച്ചിരുന്നത്.
ഞാന്‍ ചെറുപ്പം മുതലേ ഇന്‍ഡസ്ട്രിയില്‍ ഉള്ളത് കൊണ്ടാവണം. അങ്ങനെ നെഗറ്റീവ് കമന്റ്സ് ഒന്നും അധികം വന്ന് അറിയില്ല.
ഞാന്‍ എന്റെ പോസിറ്റീവ് കാര്യങ്ങളാണ് കാണാന്‍ ശ്രമിക്കുന്നതെന്നും അനിഖ വെളിപ്പെടുത്തി.
സോഷ്യല്‍മീഡിയയിലെ നെഗറ്റീവ് കമന്റുകളെ കുറിച്ചും അനിഖ പറയുന്നുണ്ട്.
നമ്മള് ഒരു ഫോട്ടോ ഫേസ്ബുക്കില്‍ ഇടുമ്പോള്‍ ആളുകള്‍ക്ക് അതേകുറിച്ച് എന്തും പറയാവുന്ന അവകാശവും കൊടുക്കുകയാണ്. അതുകൊണ്ട് തീര്‍ച്ചയായും അതിന് നെഗറ്റീവ്സും പോസിറ്റീവ്സും ഉണ്ടാവുമെന്നാണ് അനിഖ പറയുന്നത്.
നമ്മള് ഡ്രസ് ചെയ്യുന്നത് നമ്മുടെ കംഫര്‍ട്ടിന് അനുസരിച്ചാണ്. അത് നമ്മുടെ ബോഡിയാണ്, എനിക്ക് കംഫര്‍ട്ടബിള്‍ ആയ വസ്ത്രങ്ങളാണ് എപ്പോഴും ധരിച്ചിട്ടുള്ളത്.
ഫോട്ടോ ഷൂട്ടില്‍ ആണെങ്കില്‍ പോലും എനിക്ക് കംഫര്‍ട്ടബിള്‍ അല്ലെങ്കില്‍ വേണ്ട എന്ന് വയ്ക്കുമെന്നും താരം വെളിപ്പെടുത്തി.
എനിക്ക് പേഴ്സണലി അധികം സ്കിന്‍ കാണിക്കുന്നത് ഇഷ്ടമല്ല. അത് എന്റെ ചോയ്സാണ്. അതിന് പ്രത്യേക കാരണം ഒന്നുമില്ല, എന്റെ കംഫര്‍ട്ട് അങ്ങനെയാണ്. മുഴുവന്‍ കവര്‍ ചെയ്ത ഷോര്‍ട്സ് ഇടാനാണ് ആഗ്രഹം എന്നല്ല.
എന്റെ ഫാഷനും സ്റ്റൈലുമൊക്കെ അതാണെന്നും കൂടുതല്‍ ആളുകള്‍ക്കും അങ്ങനെയല്ലെന്നും താരം അഭിപ്രായപ്പെട്ടു.
അവര്‍ക്ക് സ്കിന്‍ കാണിക്കാന്‍ താത്പര്യമുണ്ട്. അവര്‍ക്ക് നല്ല ശരീരമുണ്ട്. പിന്നെ എന്തുകൊണ്ട് അത് കാണിച്ചൂടാ എന്ന ചിന്തയോടെ നടക്കുന്നവരുണ്ട്.
അതും നല്ലതാണ്. ബോഡി പോസിറ്റിവിറ്റിയെ നമ്മള് പിന്തുണയ്ക്കേണ്ടതാണെന്നാണ് അനിഖ പറയുന്നത്.