ബാലതാരമായി വന്ന് തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് അനിഘ സുരേന്ദ്രന്.
ഇപ്പോള്‍ കൗമാരപ്രായത്തിലെത്തി നില്ക്കുന്ന അനിഘ നായികയായി എത്താനുള്ള തയ്യാറെടുപ്പിലാണ്.
മലയാളത്തിലേയും തമിഴിലേയും സൂപ്പര്താരങ്ങളോടൊപ്പം ബാലതാരമായി വേഷമിട്ടുകഴിഞ്ഞ അനിഘ
സോഷ്യല്‍ മീഡിയയികളിലും സജീവമാണ്.
തന്റെ ഫോട്ടോഷൂട്ടുകളും മറ്റും അനിഘ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുമുണ്ട്.
ഇപ്പോള്‍ ഇതാ ഒരു അഭിമുഖത്തില്‍ ഗോസിപ്പിനെ കുറിച്ചും, പ്രണയത്തെ കുറിച്ചും, പ്രൊപ്പോസല്സിനെ കുറിച്ചും കല്യാണത്തെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് അനിഘ സുരേന്ദ്രന്.
അനിഘയുടെ വാക്കുകള്‍ ഇങ്ങനെ…ഹോട്ടാണെന്ന് പറഞ്ഞത് വിഷമമൊന്നും തോന്നിയിട്ടില്ല. പലരും ക്യൂട്ടാണെന്നും പറയാറുണ്ട്.
രണ്ടും ഒരുപോലെ പറയാറുള്ളത് കൊണ്ട് വിഷമമൊന്നും തോന്നിയിട്ടില്ല. നല്ലതല്ലേ. എന്നെ പറ്റിയുള്ള ഗോസിപ്പ് ഇതുവരെ ഞാന്‍ കേട്ടിട്ടില്ല.
എന്റെ നല്ലൊരു ആണ് സുഹൃത്തിന്റെ പേരിനൊപ്പം ഗോസിപ്പ് കേട്ടപ്പോള്‍ നല്ല ദേഷ്യം വന്നു. അവനെന്റെ ബോയ് ഫ്രണ്ടാണെന്ന് പറഞ്ഞു, അപ്പോഴെനിക്ക് നല്ല ദേഷ്യം വന്നു.
എനിക്കൊരുപാട് ആണ്‍സുഹൃത്തുക്കളുണ്ട്. തനിക്ക് വ്യക്തിപരമായി ക്രഷ് തോന്നിയ സെലിബ്രിറ്റികള്‍ ടൊവിനോയും ഹാരിസ് ജയരാജും ഒക്കെയാണ്.
സ്വന്തം പേര് ഗൂഗിളില്‍ സേര്‍ച്ച് ചെയ്തിട്ടുണ്ട്. എന്റെ കൃത്യമായ വെയിറ്റ് വരെ ഗൂഗിള്‍ കാണിച്ചു തന്നപ്പോള്‍ ഞെട്ടിപ്പോയി, അവരിതെങ്ങനെ അറിഞ്ഞുവെന്ന് കരുതി.
ആണ് സുഹൃത്തുക്കളില്‍ പലരും തന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. അത് നടന്നുകൊണ്ടിരിക്കുകയാണ്.
ഒരു റിലേഷന്‍ഷിപ്പിന് വേണ്ടി പ്രത്യേകം സമയമൊന്നുമില്ല ഇപ്പോള്‍, പഠനവും ഷൂട്ടുമൊക്കെയായി ആകെ തിരക്കിലാണ്.
അതുകൊണ്ടൊരു റിലേഷന്‍ ഷിപ്പിന് താത്പര്യമില്ല. അതുകൊണ്ട് ഇപ്പോഴും സിംഗിളാണ്.
ദൈവാനുഗ്രഹം കൊണ്ട് ഇതുവരെയും കാസ്റ്റിംഗ് കൗച്ച് പോലുള്ള ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. വ്യക്തിപരമായി ഒരുപാട് കഥകള്‍ കേള്‍ക്കാറുണ്ട്.
അങ്ങനെയൊക്കെ സംഭവിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ വല്ലാത്ത ബുദ്ധിമുട്ടും സങ്കടവുമുണ്ടാക്കാറുണ്ട്. ഇന്‍സ്റ്റാഗ്രാമിലെ കമന്റ്സൊന്നും വായിക്കാറില്ല, പക്ഷേ, ഫാന്‍ പേജസ് ഫോളോ ചെയ്യാറുണ്ട്.
കൈയ്യില്‍ എന്റെ പേര് പച്ച കുത്തിയ ചേട്ടനെ കണ്ടപ്പോള്‍ ക്രേസിയായി തോന്നി. വിവാഹത്തിന് പറ്റിയ ആളെ കിട്ടിയാല്‍ നോക്കാം എന്നേ ഇപ്പോള്‍ പറയാന്‍ പറ്റൂ.
അറേഞ്ച്ഡ് മാര്യേജൊന്നും എന്നെക്കൊണ്ട് പറ്റില്ല. കല്യാണം കഴിക്കുകയാണെങ്കില്‍ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേയുണ്ടാകു.
ഇപ്പോള്‍ കല്യാണത്തെ കുറിച്ച് സീരിയസായൊന്നും ചിന്തിച്ച് തുടങ്ങിയിട്ടില്ല. പക്ഷേ ടീനേജിലേക്ക് എത്തുമ്പോള്‍ കല്യാണം എങ്ങനെയായിരിക്കും എന്നൊക്കെ കൂട്ടുകാരുമായി ഡിസ്കസ് ചെയ്യാറുണ്ട്.
ഏതായാലും അടുത്ത പത്ത് വര്‍ഷത്തേയ്ക്ക് കല്യാണത്തെ കുറിച്ചൊന്നും സീരിയസായി ചിന്തിക്കില്ലെന്നും അനിഘ സുരേന്ദ്രന് പറയുന്നു.