എന്നെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ആരാധകന്‍ വന്നു ! സമ്മതിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞു; തുറന്നു പറച്ചിലുമായി നടി അനിഖ…

തന്നെ കല്യാണം കഴിക്കണമെന്നാവശ്യപ്പെട്ട് ഒരു ആരാധകന്‍ വന്നിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടി അനിഖ. സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.

നിങ്ങളുടെ കടുത്ത ആരാധകനാണെന്ന് പറഞ്ഞ് ഒരാള്‍ വരികയും തന്നെ കല്യാണം കഴിക്കണം ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരം പറയവെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

യഥാര്‍ഥത്തില്‍ ഇത്തരമൊരു അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്നായിരുന്നു അനിഖയുടെ മറുപടി. ഇമെയില്‍ വഴിയായിരുന്നു ഇയാളുടെ വിവാഹ അഭ്യര്‍ത്ഥന.

ആദ്യം പേടിച്ചുവെങ്കിലും പിന്നീടത് അവഗണിച്ചുവെന്നും നടി പറഞ്ഞു. ഉയരത്തെ കുറിച്ച് ആശങ്ക തോന്നിയിരുന്നുവോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.

ആദ്യമൊക്കെ ഉയരക്കുറവിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നെന്നും ഇപ്പോള്‍ അതിന്റെ നേട്ടങ്ങള്‍ തിരിച്ചറിഞ്ഞെന്നും അനിഖ പറഞ്ഞു. ഫോട്ടോകള്‍ എടുക്കാനും ചില വസ്ത്രങ്ങള്‍ ധരിക്കുന്നതിലുമെല്ലാം അഞ്ചടി രണ്ട് ഇഞ്ച് എന്ന ഉയരം ഗുണം ചെയ്യുമെന്നാണ് നടിയുടെ പക്ഷം.

ബാലതാരമായി മലയാള സിനിമയില്‍ എത്തിയ അനിഖ ഇപ്പോള്‍ മലയാള സിനിമയില്‍ സജീവമാണ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലും വൈറലാകാറുണ്ട്.

Related posts

Leave a Comment