എനിക്ക് ഇനിയും എന്താെക്കെയോ മിസിംഗ് ആയി തോന്നുന്നുണ്ട്. ഒരു സിനിമ ശ്രദ്ധിക്കപ്പെട്ടാൽ പിന്നീട് വരുന്ന റോളുകൾക്ക് എല്ലാം സാമ്യം ഉണ്ടാകും. അത് തിരിച്ചറിയാതെ സ്ക്രിപ്റ്റുകൾ തെരഞ്ഞെടുക്കും.
ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് സൂററൈ പോട്ര് എന്ന സിനിമയും അതിന് ലഭിച്ച ദേശീയ അവാർഡും. അതിന് വേണ്ടിയെടുത്ത ശ്രമങ്ങളുടെ ഫലമായിരുന്നു അത്.
എല്ലാ സിനിമകളിലും പെർഫെക്ഷന് ശ്രമിക്കും. പക്ഷെ ചില സാഹചര്യങ്ങളാൽ നടക്കണമെന്നില്ല. സൂററൈ പോട്രിന് ഭയങ്കരമായ പ്ലാനിംഗ് ആയിരുന്നു.
എല്ലാ സിനിമയിലും അങ്ങനെയൊരു പ്രോസസ് ആകണമെന്നില്ല. നമുക്ക് പരാതി പറയാൻ പറ്റില്ല. ചില സമയത്ത് സെറ്റിൽ വന്നശേഷം ആയിരിക്കും ബാക്കി ആൾക്കാരെ പരിചയപ്പെടുന്നത്.
സന്തോഷകരമല്ലാത്ത ചില സാഹചര്യങ്ങൾ സിനിമകളുടെ പകുതിക്ക് വച്ചായിരിക്കും തിരിച്ചറിയുന്നത്. അപ്പോൾ നന്നായി പെർഫോം ചെയ്യാൻ പറ്റില്ല. എന്തെങ്കിലുമൊരു പ്രശ്നമുണ്ടെങ്കിൽ അത് ഓൺസ്ക്രീനിൽ കാണും. ടീം എന്നത് വളരെ പ്രധാനമാണ്. -അപർണ ബാലമുരളി