കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ ബാലതാരമായി 2010ല്‍ മലയാള സിനിമയിലെത്തിയ നടിയാണ് അനിഖ സുരേന്ദ്രന്‍. പിന്നീട് തമിഴിലെ യെന്നൈ അറിന്താല്‍, വിശ്വാസം എന്നീ സിനിമകളിലൂടെ തെന്നിന്ത്യയിലാകെ ശ്രദ്ധിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകരോട് സംവദിക്കാറുമുണ്ട്.
എന്നാല്‍ സെലിബ്രിറ്റികളുടെ ഓണ്‍ലൈന്‍ ലൈവില്‍ എത്തുന്നുണ്ടെന്നറിഞ്ഞാല്‍ ചില ദുഷിച്ച ചോദ്യങ്ങളുമായി ചിലരെത്തുക പതിവാണ്.
17കാരിയായ അനിഖ സുരേന്ദ്രന്‍ അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ലൈവ് സെഷന്‍ നടത്തി. ഇത് കണ്ട് പലരും ചോദ്യങ്ങള്‍ ചോദിക്കാന്‍ മുന്നോട്ട് വന്നിരുന്നു.
അനിഖ സുരേന്ദ്രന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റില്‍ ആരാധകരോട് സംവദിക്കുന്നതിനിടെ ഒരു ആരാധകന്റെ ചോദ്യവും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
‘ബ്രായെക്കുറിച്ച് എനിക്ക് ഉപദേശം വേണം’ എന്നാണ് യുവാവ് നടിയോട് ചോദിച്ചത്. നിങ്ങള്‍ ഏതുതരത്തിലുള്ളതാണ് ഉപയോഗിക്കുന്നതെന്നും ചോദിച്ചു.
സാധാരണ ഗതിയില്‍ താരങ്ങള്‍ ഇത്തരം ചോദ്യങ്ങളോട് ക്ഷുഭിതരാകുകയാണ് പതിവ്. അല്ലെങ്കില്‍ ഇവ അവഗണിക്കാറാണ് പതിവ്. എന്നാല്‍ വളരെ കൂളായി തന്നെ അനിഖ മറുപടിയും നല്‍കി.
‘ശരിയായ അളവിലുള്ള കോട്ടണ്‍ ബ്രാ ധരിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു എന്നാണ് അനിഖ നല്‍കിയ മറുപടി. എന്നാല്‍ കോട്ടണ്‍ ബ്രാ ധരിച്ചാല്‍ കാഴ്ചയില്‍ അത് മോശമായിരിക്കുമെന്നും അതിനാല്‍ താന്‍ ഓണ്‍ലൈന്‍ വഴിയാണ് അവ വാങ്ങുന്നതെന്നും നടി തുറന്നുപറഞ്ഞു.
സാധാരണ നടിമാര്‍ ആരാധകരുടെ ഇത്തരം ചോദ്യങ്ങളോട് ദേഷ്യത്തോടെ പ്രതികരിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യുന്ന നിരവധി സന്ദര്‍ഭങ്ങള്‍ മുന്‍പുണ്ടായിട്ടുണ്ട്. എന്നാല്‍ ഇവിടെ നടി അനിഖ പ്രകോപിതയാകാതെ കൂളായി തന്നെ മറുപടി നല്‍കി.
അനിഖ ഇപ്പോള്‍ തെലുങ്ക് സിനിമയായ ബട്ട ബൊമ്മയിലാണ് അഭിനയിക്കുന്നത്. നാഗാര്‍ജുന നിര്‍മിക്കുന്ന ഈ ചിത്രം മലയാള സിനിമയായ കപ്പേളയിലെ റീമേക്കാണ്. ഇതു കൂടാതെ തമിഴില്‍ വാസുവും അവന്‍ കര്‍പിണികളും എന്ന ചിത്രത്തിലും അനിഖ അഭിനയിക്കുന്നു.
2013-ല്‍ 5 സുന്ദരികള്‍ എന്ന മലയാള ചിത്രത്തില്‍ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു. ഇതുവരെ അനിഖ സുരേന്ദ്രന്‍ 17 ഓളം സിനിമകളില്‍ അഭിനയിച്ചു.