ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെയും മക്കളായി അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച ബാലതാരമാണ് ബേബി അനിഘ.
മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, നയന്‍താര, തമിഴില്‍ അജിത്ത് തുടങ്ങിയവരുടെ മകളുടെ വേഷത്തില്‍ നടി അഭിനയിച്ചിരുന്നു.
ബാല നടിയില്‍ നിന്ന് ഇപ്പോള്‍ നായികയിലേക്ക് വളര്‍ന്ന് കൊണ്ടിരിക്കുകയാണ് അനിഘ. അടുത്തിടെയായി നടി നല്കിയ പല അഭിമുഖങ്ങളും സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ മറ്റൊരഭിമുഖത്തിലൂടെ രസകരമായ ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നൽകിയിരിക്കുകയാണ് അനിഘ.
സുഹൃത്തുക്കളെ കുറിച്ചും സ്വന്തം വിവാഹത്തെ കുറിച്ചുമൊക്കെയുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരങ്ങള്‍ തന്നെയാണ് നടി നല്‍കിയത്.
അടുത്ത സുഹൃത്തുക്കളില്‍ നിന്നും എന്തെങ്കിലും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ?’ എന്നായിരുന്നു അനിഘയോടുള്ള ചോദ്യങ്ങളിലൊന്ന്.
ഹൈസ്കൂള്‍ തുടങ്ങുന്ന സമയത്ത് അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടാവുന്നത് ഭയങ്കര കോമണ്‍ ആണ്. വലിയ അനുഭവം അല്ലെങ്കിലും ചെറിയ രീതിയിലൊക്കെ ഉണ്ടായിട്ടുണ്ട്.
പക്ഷേ അത് അങ്ങനെ തന്നെ പോവുകയും ചെയ്തു. തിരിച്ച് ആ റിലേഷന്‍ഷിപ്പുകള്‍ ഒന്നിക്കുകയും ചെയ്തിരുന്നു, അത്രയേയുള്ളൂ-നടി പറയുന്നു.
സ്വന്തം വിവാഹത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളെക്കുറിച്ചും അനിഘ വെളിപ്പെടുത്തുന്നുണ്ട്. ടീനേജിലേക്ക് എത്തുമ്പോള്‍ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യുന്ന കാര്യമാണ് വിവാഹം. അങ്ങനെ താനും സംസാരിച്ചിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തേക്ക് താന്‍ വിവാഹത്തക്കുറിച്ചൊന്നും ചിന്തിക്കാനെ പോവുന്നില്ല.
പക്ഷേ, വിചാരിച്ചത് പോലൊരാളെ തന്നെ കിട്ടുകയാണെങ്കില്‍ ഞാന്‍ അതിന് എതിരൊന്നും നില്‍ക്കില്ല.
അതൊക്കെ വരുന്നിടത്തുവച്ച് കാണേണ്ടി വരും. എന്തായാലും അറേഞ്ച്ഡ് മ്യാരേജ് ഒന്നും എനിക്ക് പറ്റിയ പരിപാടി അല്ല.
അങ്ങനെ ഒരാളെ കാണുകയാണെങ്കില്‍ തീര്‍ച്ചയായും നോക്കാം. കല്യാണം കഴിക്കുകയാണെങ്കില്‍ ഞാന്‍ ആരെയും ക്ഷണിക്കുകയേ ഇല്ല.
വളരെ ഇന്റിമേറ്റ് ആയിട്ടുള്ള വിവാഹമാണ് ആഗ്രഹിക്കുന്നത്- അനിഘ പറയുന്നു. നടി അനന്യയുടെ മുഖച്ഛായയുണ്ടെന്ന കമന്റ് പതിവായി കേൾക്കാറുള്ള താരമാണ് അനിഘ.
ഈ വിഷയത്തിലും അനിഘ പ്രതികരിച്ചു. എന്നെ കണ്ടാല്‍ നടി അനന്യയുടെ മുഖഛായ പോലെ തോന്നുന്നുണ്ടല്ലോ എന്ന ചോദ്യം ഇടയ്ക്ക് ആരോ പറഞ്ഞ് കേട്ടിരുന്നു.
സ്വയം അങ്ങനെ തോന്നിയിട്ടില്ല. പിന്നെ ചിലര്‍ നയന്‍താരയുടെ കട്ട് ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതെനിക്ക് ഒട്ടും തോന്നിയിട്ടില്ല- അനിഘ പറഞ്ഞു.