സിനിമയിലേക്ക് വരാൻ വലിയ ബുദ്ധിമുട്ടുകളൊന്നും എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. അതുപോലെ ഞാൻ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉള്ളവരെല്ലാം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
അമ്മയും പഠിക്കാൻ സഹായിക്കുമായിരുന്നു. പഠനവും അഭിനയവും ഒരുമിച്ച് കൊണ്ടുപോകാൻ ഇപ്പോൾ ഞാൻ ശ്രമിക്കുന്നുണ്ട്. ഞാൻ കണ്ടിട്ടുള്ള താരങ്ങളിൽ പലരും സ്കൂൾ കഴിഞ്ഞ് കോളജിൽ പോകാതെ ഡിസ്റ്റൻസായി പഠിക്കുകയാണ് ചെയ്യാറുള്ളത്. പക്ഷെ കോളജ് ലൈഫ് എഞ്ചോയ് ചെയ്യണമെന്നത് എന്റെ നിർബന്ധമായിരുന്നു. കാരണം അമ്മയുടെ കോളജ് ലൈഫിനെ കുറിച്ചൊക്കെ ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്.
എനിക്ക് ഇപ്പോൾ എന്റെ കോളജ് ലൈഫ് ആസ്വദിക്കാൻ സാദിക്കുന്നുണ്ട്. ജേർണലിസാണ് പഠിക്കുന്നത്. പ്ലസ് ടു കഴിഞ്ഞിട്ട് ഒരു വർഷം ഗ്യാപ് എടുത്തിട്ടാണ് കോളജിൽ ചേർന്നത്. ആ ഒരു വർഷം ജോലി മാത്രമാണ് ചെയ്തിരുന്നത്. ഒരു സോഷ്യൽ ലൈഫ് എനിക്ക് ഉണ്ടായിരുന്നില്ല. അത് സ്ട്രസ്ഫുള്ളയായിരുന്നു. കോളജിൽ പോയിത്തുടങ്ങിയതോടെ എല്ലാം ബാലൻസ് ചെയ്ത് ആസ്വദിക്കാൻ തുടങ്ങി എന്ന് അനിഖ സുരേന്ദ്രൻ പറഞ്ഞു.