തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് യുഡിഎഫ് സ്ഥാനാർഥി അനിൽ അക്കര. മണ്ഡലത്തിന്റെ വികസനത്തിന് ഇടതുപക്ഷ സർക്കാർ കൈയയച്ച് സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
വികസനത്തിന്റെ കാര്യത്തിൽ പിണറായിയെ വിശ്വാസമാണെന്നും, മണ്ഡലത്തിൽ വികസനമെത്തിയില്ലെന്ന ആരോപണമുന്നയിക്കുന്ന ഇടതു നേതാക്കൾ മുഖ്യമന്ത്രിയെ അവിശ്വസിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി തോമസ് ഐസക്ക് ഉൾപ്പടെയുള്ളവരെയും അനിൽ അക്കര പ്രശംസിച്ചു.