വടക്കാഞ്ചേരി: അത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിനു പോലും ഉദ്ഘാടന ഫലകമില്ലെന്നും, പിന്നെയെന്തിനാണ് കുട്ടികൾ പടിക്കുന്ന അങ്കണവാടികളിൽ സ്വന്തം പേര് കൊത്തി വെയ്ക്കുന്നതെന്ന് അനിൽ അക്കര എംഎൽഎ പറഞ്ഞു.
വടക്കാഞ്ചേരി നഗരസഭയിലെമുണ്ട ത്തികോട് 174 -ാം നന്പർ അങ്കണവാടിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു എംഎൽഎ ഇതോടെ അനിൽ അക്കര എംഎൽഎ വാക്കുപാലിച്ചു. തന്റെ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ഒരു പദ്ധതികൾക്കും ഉദ്ഘാടന ഫലകത്തിൽ പേര് നൽകില്ലെന്ന വാക്കാണ് ഇതോടെ പൂർത്തിയാകുന്നത്.
ചടങ്ങിൽ ഡിവിഷൻ കൗണ്‍സിലർ സ്മിത അജിത് കുമാർ അധ്യക്ഷത വഹിച്ചു.
പ്രതിപക്ഷ നേതാവ് കെ.അജിത്കുമാർ, കൗണ്‍സിലർമാരായ ടി.വി.സണ്ണി, നേതാക്കളായ കെ.ടി. ജോയി, ഇ.ജി.സജീഷ് ബാബു, കെ.ഗോപാലകൃഷ്ണൻ,നിഷ സുനിൽകുമാർ, ഷീജ വിശ്വ നാഥൻ, സ്ഥലം വിട്ടു നൽകിയ കെ.ടി.ഫ്രാൻസിസ്, അധ്യാപികമാലതി, തുടങ്ങിയവർ പ്രസംഗിച്ചു.10 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച അങ്കണവാടിയുടെ നിർമ്മാണ ചുമതല പൂർണ്ണമായും നിർമ്മിതികേന്ദ്രയ്ക്കായിരുന്നു.