തൃശൂർ: അനിൽ അക്കര എംഎൽഎയുടെ പരസ്യ പ്രസ്താവനക്കെതിരേ വിശദീകരണം തേടാനൊരുങ്ങി കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേയാണ് ഇന്നലെ പരസ്യപ്രസ്താവനയും ഫേസ്ബുക്ക് പോസ്റ്റുമായി എംഎൽഎ രംഗത്തെത്തിയത്. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയാണ് കെപിസിസി വിശദീകരണം തേടാനൊരുങ്ങുന്നത്. രാജിവച്ചെങ്കിലും ഡിസിസി പ്രസിഡന്റായി ടി.എൻ. പ്രതാപൻ എംപി തുടരുമെന്നും കെപിസിസി വൃത്തങ്ങൾ വ്യക്തമാക്കി.
ടി.എൻ. പ്രതാപൻ തന്നെ പ്രസിഡന്റ്; അനിൽ അക്കരയോടു വിശദീകരണം തേടാനൊരുങ്ങി കെപിസിസി
