അനിൽ അംബാനി ടെലിഫോണി വിടുന്നു

മും​ബൈ‍: മൂ​ത്ത സ​ഹോ​ദ​ര​ൻ മൊ​ബൈ​ൽ ടെ​ലി​ഫോ​ണി​യി​ലേ​ക്കു ക​ട​ന്ന​ത് അ​നി​യ​ന്‍റെ “പ​ണി’ മു​ട്ടി​ച്ചു. അ​നി​ൽ അം​ബാ​നി 2 ജി ​മൊ​ബൈ​ൽ ടെ​ലി​ഫോ​ണി​യി​ൽ​നി​ന്നു പി​ന്മാ​റു​ന്നു. ന​വം​ബ​ർ മുപ്പതോടെ മൊ​ബൈ​ൽ സം​ഭാ​ഷ​ണ​ത്തി​ന് അ​നി​ൽ അം​ബാ​നി​യു​ടെ ക​ന്പ​നി ഉ​ണ്ടാ​കി​ല്ല. അ​നി​ലി​ന്‍റെ ആ​ർ​കോം ഇ​നി 4 ജി​യി​ലു​ള്ള കു​റ​ച്ച് ഇ​ന്‍റ​ർ​നെ​റ്റ് സ​ർ​വീ​സു​ക​ളേ ന​ല്കൂ.

അ​ടു​ത്ത​വ​ർ​ഷം രാ​ജ്യ​ത്തു സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ മൂ​ന്നു ടെ​ലി​കോം ക​ന്പ​നി​ക​ളേ ഉ​ണ്ടാ​കൂ എ​ന്ന​താ​ണ​വ​സ്ഥ. മി​ത്ത​ൽ കു​ടും​ബ​ത്തി​ന്‍റെ എ​യ​ർ​ടെ​ൽ, മു​കേ​ഷ് അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ജി​യോ, ബ്രി​ട്ടീ​ഷ് ക​ന്പ​നി വോ​ഡ​ഫോ​ണും ആ​ദി​ത്യ​ബി​ർ​ള ഗ്രൂ​പ്പി​ന്‍റെ ഐ​ഡി​യ​യും ഒ​ന്നി​ച്ചു​ണ്ടാ​കു​ന്ന ക​ന്പ​നി എ​ന്നി​വ. പൊ​തു​മേ​ഖ​ല​യി​ലെ ബി​എ​സ്എ​ൻ​എലും എം​ടി​എ​ൻ​എ​ലും രം​ഗ​ത്തു​ തു​ട​രും.

ടാ​റ്റാ ഗ്രൂ​പ്പ് ത​ങ്ങ​ളു​ടെ ടെ​ലി​ഫോ​ണി ബി​സി​ന​സ് എ​യ​ർ​ടെ​ലി​നു വി​റ്റു. അ​വ​ശേ​ഷി​ച്ചി​രു​ന്ന ചി​ല ചെ​റു​ക​ന്പ​നി​ക​ളെ മ​റ്റു ക​ന്പ​നി​ക​ൾ ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടു​ വ​ർ​ഷ​ത്തി​ന​കം വാ​ങ്ങി​ക്കൂ​ട്ടി​യി​രു​ന്നു.

 

കേ​ര​ള​മൊ​ഴി​ച്ചു​ള്ള സ​ർ​ക്കി​ളു​ക​ളി​ലൊ​ന്നും ബി​എ​സ്എ​ൻ​എ​ൽ ശ​ക്ത​മ​ല്ലാ​ത്ത​തി​നാ​ൽ മൂ​ന്നു സ്വ​കാ​ര്യ കു​ത്ത​ക​ക​ളി​ലേ​ക്കു മൊ​ബൈ​ൽ ടെ​ലി​ഫോ​ണി ബി​സി​ന​സ് ഒ​തു​ങ്ങി എ​ന്നു പ​റ​യാം.

അ​നി​ൽ അം​ബാ​നി​യു​ടെ കമ്പനി നേ​ര​ത്തേ ട​വ​ർ ബി​സി​ന​സ് വി​റ്റി​രു​ന്നു. മൊ​ബൈ​ൽ ടെ​ലി​ഫോ​ണി വി​ടു​ന്പോ​ൾ ചെ​റി​യൊ​രു ഡാ​റ്റാ ബി​സി​ന​സി​ലേ​ക്കു ക​ന്പ​നി ചു​രു​ങ്ങും. മൂ​വാ​യി​ര​ത്തോ​ളം ജീ​വ​ന​ക്കാ​ർ ആ​ർ​കോ​മി​ലു​ണ്ട്. ഇ​തി​ൽ 1200 പേ​ർ​ക്കു പ​ണി ന​ഷ്‌​ട​പ്പെ​ടും എ​ന്നാ​ണ് ക​ന്പ​നി പ​റ​യു​ന്ന​ത്. സ്റ്റാ​ഫ് റി​ക്രൂ​ട്ടിം​ഗ് ക​ന്പ​നി​ക​ൾ സം​ഖ്യ ഇ​തി​ലേ​റെ വ​രു​മെ​ന്നു പ​റ​യു​ന്നു.

ആ​ർ​കോ​മി​ന്‍റെ ഒ​ട്ടേ​റെ ജോ​ലി​ക​ൾ പു​റം ജോ​ലി ക​രാ​ർ വ​ഴി​യാ​ണു ന​ട​ത്തു​ന്ന​ത്. ആ ​ക​രാ​റു​ക​ളി​ലെ ജോ​ലി​ക്കാ​ർ​ക്കും പ​ണി പോ​കും. അ​തു ക​ന്പ​നി​യി​ൽ പ​ണി​യു​ള്ള​വ​രേ​ക്കാ​ൾ കൂ​ടു​ത​ൽ ആ​യി​രി​ക്കും.

Related posts