പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണിക്ക് വിദേശ ബാങ്കുകളിലടക്കം 1,00,14,577.75 രൂപയുടെ നിക്ഷേപമുള്ളതായി സത്യവാങ്മൂലം.
50,000 രൂപയാണ് സ്ഥാനാര്‍ഥിയുടെ കൈവശമുള്ളത്. ന്യൂഡല്‍ഹി, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിവിധ ബാങ്ക് ശാഖകളിലെ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
യുഎസ്എയിലെ വിവിധ ധനകാര്യസ്ഥാപനങ്ങളിലായി 5.38 ലക്ഷം, 56,610 രൂപയുടെയും നിക്ഷേപങ്ങളുണ്ട്. വിദേശത്തുള്‍പ്പെടെ നടത്തിയിട്ടുള്ള ഇതര നിക്ഷേപ വിവരങ്ങളും ചേര്‍ത്താണ് സത്യവാങ്മൂലം തയാറാക്കിയിട്ടുള്ളത്.
വസ്തു സംബന്ധമായ ഇതര ആസ്തികളോ വായ്പകളോ കുടിശികകളോ ഒന്നുംതന്നെ ഇല്ല.യുഎസ്എയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്നു നേടിയിട്ടുള്ള മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ മാനേജ്മെന്റ് സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗാണ് അനിലിന്റെ വിദ്യാഭ്യാസ യോഗ്യത.