പത്തനംതിട്ട: കോൺഗ്രസുകാർ രാജ്യംവിട്ട് പാകിസ്ഥാനിൽ പോകുന്നതാണ് നല്ലതെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി.
രാജ്യദ്രോഹിയായ ആന്റോ ആന്റണിക്ക് വേണ്ടി പത്തനംതിട്ടയിൽ വോട്ട് തേടാൻ എ.കെ. ആന്റണി വരില്ലെന്നാണ് കരുതുന്നത്. നരേന്ദ്രമോദി പ്രചാരണത്തിന് എത്തിയ മണ്ഡലത്തിൽ ഇനി ആര് വന്നിട്ടും കാര്യമില്ലെന്നും അനിൽ ആന്റണി പറഞ്ഞു.
നേരത്തെ ആരോഗ്യസ്ഥിതി അനുസരിച്ച് കോൺഗ്രസ് തീരുമാനിക്കുന്നിടത്ത് പ്രചരണത്തിനെത്തുമെന്ന് എ.കെ. ആന്റണി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അനിൽ ആന്റണിയുടെ പ്രതികരണം.