തിരുവനന്തപുരം: പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ അനിൽ ആന്റണിയെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പി.സി.ജോർജ് നടത്തിയ പരാമർശങ്ങൾ വിവാദമായതിനു പിന്നാലെ പ്രതികരണവുമായി അനിൽ ആന്റണി. പത്തനംതിട്ടയെ പ്രതിനിധീകരിക്കാന്‍ അനുയോജ്യന്‍ താന്‍തന്നെയെന്ന് അനില്‍ ആന്റണി.
പി.സി.ജോര്‍ജിന്റെ പരാമര്‍ശം വിമര്‍ശനമായി തോന്നുന്നില്ലെന്നും അനില്‍ ആന്റണി അഭിപ്രായപ്പെട്ടു. പത്തനംതിട്ടയിലെ മത്സരം നിസാരമായി കാണുന്നില്ലെന്നും അനില്‍ പറയുന്നു.
തെരഞ്ഞെടുപ്പില്‍ നില്‍ക്കുമെന്ന് പ്രതീക്ഷിച്ചല്ല ബിജെപിയിൽ ചേർന്നത്. സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത് ദേശീയ നേതൃത്വമാണ്. ഇത് തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പാണ്- ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അനിൽ ആന്റണി പറഞ്ഞു.
ഇന്ത്യയ്ക്കൊപ്പം കേരളവും വളരണം. അതിന് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപിക്ക് മാത്രമേ കഴിയുകയുള്ളൂ. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ പത്തനംതിട്ടയില്‍ ആവിഷ്കരിക്കാന്‍ ഏറ്റവും അനുയോജ്യന്‍ ഞാൻതന്നെയെന്നതില് സംശയമൊന്നുമില്ല. അധികം താമസിക്കാതെ പ്രചാരണത്തിലേക്ക് ഇറങ്ങും- അനിൽ ആന്റണി പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ.കെ ആന്റണിയുടെ മകനായ അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമാണ്. കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്.
പത്തനംതിട്ട മണ്ഡലത്തില്‍ പി.സി.ജോര്‍ജ് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. പത്തനംതിട്ടയിലെ ജനങ്ങൾക്ക് അനില്‍ ആന്റണിയെ അറിയില്ലെന്നും കോണ്‍ഗ്രസില്‍ ആയിരുന്നപ്പോഴും ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന അനിൽ ആന്റണിക്ക് കേരളവുമായി ഒരു ബന്ധവും ഇല്ലെന്നും സ്ഥാനാർഥിയെ പരിചയപ്പെടുത്തേണ്ട അവസ്ഥ ആണുള്ളതെന്നുമാണ് പി.സി ജോര്‍ജ് പറഞ്ഞത്. അടുത്തിടെയാണ് പി.സി ജോര്‍ജും മകന് ഷോണ്‍ ജോര്‍ജും ബിജെപിയില്‍ ചേര്‍ന്നത്.