കൊട്ടിയം : കുടുംബവഴക്കിനെതുടർന്നുണ്ടായ സംഘർഷത്തിൽ അടിയേറ്റു യുവാവ് മരിച്ചു. കൊട്ടിയം ആലുംമൂട് ആതിരാഭവനിൽ അനിൽ (24) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അനിലിന്റെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്ത് സന്തോഷിന്റെ വീട്ടിൽവച്ചായിരുന്നു സംഭവം.
തലയ്ക്കടിയേറ്റ അനിലിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പട്ട് അനിലിന്റെ സഹോദരീ ഭർത്താവ് അനീഷ്, സുഹൃത്ത് സന്തോഷ് എന്നിവരെ കൊട്ടിയം പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- ഇ്നനു പുലർച്ചെ അനിലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം അനീഷിനെ ആക്രമിക്കാൻ വീട്ടിലെത്തി. അവിടെ അനീഷ് ഇല്ലാത്തതിനാൽ സംഘം സഹൃത്ത് സന്തോഷിന്റെ വീട്ടിലെത്തി. അനീഷിനെയും സന്തോഷിനെയും സംഘം ആക്രമിച്ചു.
തിരിച്ച് ആക്രമിക്കുന്നതിനിടയിൽ അനിലിന്റെ കൂടെവന്നവർ ഓടിരക്ഷപെട്ടു. ഇതിനിടയിലാണ് അനിലിന് അടിയും കുത്തുമേറ്റതെന്നും പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ു