കിഴക്കമ്പലം: പെരിങ്ങാല ചളിക്കായത്ത് പരേതനായ കുഞ്ഞാത്തന്റെ മകന് അനിലിന്റെ (38) മരണത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി ബന്ധുക്കൾ രംഗത്തെത്തി. കഴിഞ്ഞ ഞായറാഴച വൈകുന്നേരത്തോടെയാണ് വീടിനു പരിസരത്തെ ഉപയോഗയോഗ്യമല്ലാത്ത കിണറില്‍ മരിച്ച നിലയില്‍ അനിലിനെ കണ്ടെത്തിയത്.
കഴിഞ്ഞ 10 മുതലാണ് അനിലിനെ കാണായത്. മൃതദേഹം കണ്ടെത്തുമ്പോള്‍ 17 ദിവസം മുമ്പ് കാണാതായപ്പോള്‍ ധരിച്ച വസ്ത്രമാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോഴും ധരിച്ചിരിക്കുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം നടന്നിട്ട് 36 മണിക്കൂര്‍ മാത്രമേ ആയിട്ടുള്ളുവെന്നാണ് നിഗമനം.
തലയില്‍ ചെറിയ മുറിവൊഴിച്ചാല്‍ ശരീരത്തില്‍ മറ്റ് പരിക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ആന്തരീക അവയവങ്ങള്‍ കൂടുതല്‍ പരിശോധനക്ക അയച്ചിരിക്കുകയാണ് ഇൗ റിപ്പോര്‍ട്ട്കൂടി കിട്ടിയാലേ കൂടുതല്‍ എന്തെങ്കിലും നിഗമനത്തില്‍ എന്താന് കഴിയുകയുള്ളുവെന്നാണ് പോലീസിന്റെ നിലപാട്.
എന്നാല്‍ കാണാതായ ദിവസങ്ങളില്‍ ഇയാള്‍ എവിടെയായിരുന്നു എന്ന് കണ്ടെത്താനായിട്ടില്ല. മാത്രവുമല്ല ഈ കിണര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് അനിലിന് പോകേണ്ട ആവശ്യമില്ലന്നും ബന്ധുക്കള്‍ പറയുന്നു. അനിലിനെ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നും ബന്ധുക്കള്‍ സംശയിക്കുന്നുണ്ട്.
റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ഇടനിലകാരനായി പ്രവര്‍ത്തിക്കുകയും ഇതിന് രണ്ട് ലക്ഷം രൂപ ലഭിക്കുമെന്ന് കാണാതാകുന്നതിന് മുമ്പ് വീട്ടില്‍ പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. ഇടുക്കിയില്‍ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് കഴിഞ്ഞ 10 ന് അനില്‍ വീടുവിട്ടിറങ്ങിയത്.
പിന്നീട് വീട്ടിലേക്ക് തിരിച്ച് വന്നിട്ടില്ല. ജോലിക്ക് കൊണ്ട് പോയ ആള് 11 ന് രാവിലെ അനിലിനെ അന്വേഷിച്ച് എത്തിയപ്പോഴാണ് ആളെ കാണാനില്ലന്ന വിവരം വീട്ടുകാര്‍ അറിയുന്നത്.
സുഹൃത്തുക്കളുടെയും ബന്ധുക്കളുടേയോ വീട്ടില്‍ എത്തിയിട്ടില്ലന്ന് അറിഞ്ഞതോടെ കഴിഞ്ഞ 13 ന് ബന്ധുക്കള്‍ അമ്പലമേട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് ഞായറാഴച്ച പരിസരത്തുള്ള കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് പഴക്കം മില്ലാത്തത് ബന്ധുക്കളില്‍ ദുരൂഹത വര്‍ദ്ധിച്ചിട്ടുണ്ട്.
അമ്പലമേട് പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പോലീസ് മൃതദേഹം കണ്ടെത്തിയ കിണര്‍ വെള്ളം വറ്റിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പരിസരത്തെ സിസിടിവികളും പോലീസ് പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ പോലീസ് പലരേയും ചോദ്യം ചെയ്തേക്കും