ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും മികച്ച ജോഡികളായിരുന്നു അനില്‍ കപൂറും അന്തരിച്ച നടി ശ്രീദേവിയും. ലംഹേ, മിസ്റ്റര്‍ ഇന്ത്യ, ജുഡായി, ജന്‍ബാസ് എന്നിവ ശ്രീദേവി-അനില്‍ കപൂര്‍ ചിത്രങ്ങള്‍ ബോളിവുഡില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളാണ്.
അനില്‍ കപൂറിന്റെയും ശ്രീദേവിയുടെയും സ്ക്രീന്‍ കെമിസ്ട്രി ദശലക്ഷക്കണക്കിന് ആളുകള്‍ ആരാധിച്ചിരുന്നു. അടുത്ത കാലത്ത് ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ അമ്മയ്ക്ക് പ്രിയപ്പെട്ട നടനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ജാന്‍വി പറഞ്ഞത് ഇങ്ങനെ…
അനില്‍ കപൂര്‍ അമ്മയുടെ പ്രിയപ്പെട്ട നായക നടനായിരുന്നു. അവര്‍ ഒരുമിച്ച് ചെയ്ത സീനുകളിലും വര്‍ക്കുകളിലും അവര്‍ക്കിടയില്‍ ഒരു പ്രത്യേക കെമിസ്ട്രി ഉണ്ടായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകള്‍ കാണാന്‍ അമ്മ എപ്പോഴും എന്നോട് പറയുമായിരുന്നു.
ചാച്ചു എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിക്കുന്നത്. അമ്മ അനില്‍ കപൂറിനെ കുറിച്ച് അല്ലാതെ മറ്റൊരു നടനെ കുറിച്ചും ഇത്തരത്തില്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടില്ല. അദ്ദേഹം ജോലിയോട് കാണിക്കുന്ന ആത്മാര്‍ഥതയും അദ്ദേഹം കാഴ്ചവെക്കുന്ന കഠിനാധ്വാനവും നോക്കി പഠിക്കാനും അമ്മ ഉപദേശിക്കുമായിരുന്നു.
അദ്ദേഹം കോമഡി കൈകാര്യം ചെയ്യുന്നത് അമ്മ ഏറെ ആസ്വദിച്ചിരുന്നു.നായക്, മിസ്റ്റര്‍ ഇന്ത്യ എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല.പെട്ടന്ന് കരച്ചില് വരും. അതിനാല്‍ അവയെല്ലാം കാണുന്നത് ബുദ്ധിമുട്ടായിരുന്നു.
അനില്‍ കപൂര്‍ നിങ്ങളുടെ ബന്ധുവായത് കൊണ്ട് മാത്രമല്ല അദ്ദേഹം നിങ്ങളോട് സ്നേഹം കാണിക്കുകയും, നന്നായി പെരുമാറുകയും, താമശ പറയുകയുമെല്ലാം ചെയ്യുന്നത്. അദ്ദേഹം അഭിനേതാവാണ് എന്നത് കൊണ്ട് കൂടിയാണ്. അദ്ദേഹം ഒരു ദുര്‍ബല ഹൃദയനാണെന്ന് അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും ജാന്‍വി പറയുന്നു.
-പിജി