അരിന്പൂർ: സംസ്ഥാന സർക്കാരിന്റെ സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 60 ലക്ഷം രൂപ വെളുത്തൂരിലെ ഫ്ളവർ മില്ലുടമയ്ക്ക്. കുന്നത്തങ്ങാടി വെളുത്തൂർ റോഡിൽ താണിയത്ത് സായി എന്ന അനിൽകുമാറാണ് ഭാഗ്യവാൻ. 25നായിരുന്നു നറുക്കെടുപ്പ്. എസ്.ആർ. 783514 നന്പർ ടിക്കറ്റിനാണ് ഒന്നാംസമ്മാനം.
ഗൾഫിൽ വാഹനാപകടത്തിൽ പരിക്കേറ്റ് തൊഴിൽ നഷ്ടപ്പെട്ട് കുന്നത്തങ്ങാടിയിൽ ഭാഗ്യക്കുറി വില്പന നടത്തുന്ന സോമനിൽനിന്നാണ് പതിവുപോലെ സായി ടിക്കറ്റ് വാങ്ങിയത്. നേരത്തെ ചെറിയ സമ്മാനങ്ങൾ ലഭിച്ചിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് ജില്ലാ സഹകരണ ബാങ്കിന്റെ അരിന്പൂർ ശാഖയിൽ നൽകി. ഭാര്യ: സിന്ധു (സുമംഗലി ബ്യൂട്ടിപാർലർ). മക്കൾ: ശ്രീലക്ഷ്മി, ശ്രീരാഗ്.