കൊച്ചി: നടൻ അനിൽ മുരളി (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇരുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ടെലിവിഷൻ സീരിയൽ രംഗത്തുകൂടിയാണ് അഭിനയരംഗത്തെത്തിയത്.
ബാബ കല്യാണി, ചാന്തുപൊട്ട്, അയാളും ഞാനും തമ്മിൽ, മാണിക്യക്കല്ല്, പോക്കിരിരാജ, കർമയോദ്ധാ, ആമേൻ, പുത്തൻപണം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു.