ഇടതുപക്ഷത്തിനു വേണ്ടി ഇനി ഗാനങ്ങൾ എഴുതില്ല; അനിൽ പനച്ചൂരാൻ

ഇടതുപക്ഷത്തിനു വേണ്ടി ഇനി ഗാനങ്ങൾ എഴുതില്ല എന്നു പ്രഖ്യാപിച്ച് ഗാനരചയിതാവും പഴയ ഇടതുപക്ഷ സഹയാത്രികനുമായ അനിൽ പനച്ചൂരാൻ.  ചോര വീണ മണ്ണിൽ നിന്നുന്നയർന്നു വന്ന പൂമരം, ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവേ… എന്ന ​ഗാനത്തിലൂടെ പ്രശസ്തനായ വ്യക്തിയാണ് അനിൽ പനച്ചൂരാൻ.

വ്യക്തിപരമായ ചില കാഴ്ചപ്പാട്കളുടെ ഭാ​ഗമാണ് തീരുമാനം. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനായി പാട്ടെഴുതണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കൊല്ലത്തെ സ്ഥാനാർഥി എൻകെ പ്രേമചന്ദ്രന് വേണ്ടി എഴുതും. കൊടിക്കുന്നിൽ സുരേഷുമായി അടുത്ത ബന്ധമുണ്ട്. ആലപ്പുഴയിൽ കെസി വേണു​ഗോപാൽ മത്സരിച്ചിരുന്നെങ്കിൽ നിശ്ചയമായും പാട്ടെഴുതുമെന്നും പനച്ചൂരാൻ വ്യക്തമാക്കി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ പാട്ടെഴുതിയ സ്ഥാനാർഥികളിൽ ഡീൻ‌ കുര്യാക്കോസ് മാത്രമാണ് പരാജയപ്പെട്ടതെന്ന് അനിൽ പനച്ചൂരാൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ കുട്ടനാട് മണ്ഡലത്തിലെ ബിഡിജെഎസ് സ്ഥാനാർഥി സുഭാഷ് വാസുവിനായും പാട്ടെഴുതിയിട്ടുണ്ടെന്നും പനച്ചൂരാൻ കൂട്ടിച്ചേർത്തു.

Related posts