പന്മന: ഇടപ്പളളിക്കോട്ട വലിയം സെന്‍ട്രല്‍ സ്കൂളിന്റെ രണ്ട് ദിവസം നീണ്ട് നില്ക്കുന്ന പന്ത്രണ്ടാമത് വാര്‍ഷികാഘോഷം തുടങ്ങി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഭയം കൂടാതെയും ആത്മാഭിമാനത്തോടും ജീവിക്കുക എന്നതാണന്ന് കവി അനില്‍ പനച്ചൂരാന് അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ സ്കൂള്‍ ഡയറക്ടര്‍ ഡോ.സജ്ന സിനോജ് അധ്യക്ഷത വഹിച്ചു.സ ്കൂളില്‍ നിന്ന് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ഥികളെ ചാനല്താരം വീണാ.എസ്. നായര്‍ ആദരിച്ചു. മുന്‍ ജില്ലാ പഞ്ചായത്തംഗം സി.പി.സുധീഷ് കുമാര്‍, മാനേജിംഗ് ഡയറക്ടര്‍ വലിയത്ത് സിനോജ്, പ്രഥമാധ്യാപിക എന്‍.ശ്രീദേവി,ജനപ്രതിനിധികളായ കെ.ജി.വിശ്വംഭരന്,ആര്.രവി,വരവിള നിസാര്‍, അഡ്മിനിസ്ട്രേറ്റീവ് ഒഫീസര്‍ സി. ഹരികുമാര്‍ അധ്യാപക പ്രതിനിധി സലീമ ബീവി എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സ്കൂളിന് ജൂനിയര്‍ കോളേജ് പദവി കിട്ടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ആര്.രാമചന്ദ്രന് എംഎല്‍എ നടത്തും.വേണാട് സഹോദയ പ്രസിഡന്റ് കെ.കെ.ഷാജഹാന്, ചലച്ചിത്ര താരം പ്രിയങ്ക നായര്‍ എന്നിവര്‍ മുഖ്യതിഥികളാകും. തുടര്‍ന്ന് സഗര്ഗോത്സവ് എന്ന പേരില്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും .