മുളങ്കുന്നത്തുകാവ്: അനിൽ അക്കര എംഎൽഎയും ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപനും മുന്നിട്ടിറങ്ങി കനാൽ വൃത്തിയാക്കി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ജലസംരക്ഷണ പദ്ധതിക്കു ജില്ലയിൽ തുടക്കം കുറിച്ചു. കുറ്റൂർ ബ്രാഞ്ച് കനാലിൽനിന്നും മെഡിക്കൽ കോളജ് കുളത്തിനടുത്തേക്കുള്ള തോടാണ് വൃത്തിയാക്കിയത്.
മാലിന്യങ്ങൾ നിറഞ്ഞതു മൂലം തോട്ടിലെ നീരൊഴുക്ക് നിലച്ചിരുന്നു. അനിൽ അക്കര എംഎൽഎയുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ നാലു മണിക്കൂർ ജോലിയെടുത്താണ് കൈവഴിയിലെ ചപ്പുചവറും തടസങ്ങളും നീക്കിയത്. കൈവഴിയിലെ തടസങ്ങൾ മാറി കൂടുതൽ വെള്ളമെത്തിയതോടെ മെഡിക്കൽ കോളജ് കുളത്തിലേക്കുള്ള വെള്ളത്തിന്റെ റീചാർജും വർധിച്ചു.പീച്ചിയിൽനിന്ന് വെള്ളം തുറന്നുവിട്ടിരുന്നെങ്കിലും തടസങ്ങൾ മൂലം മെഡിക്കൽ കോളജ് കാന്പസിലെ കുളത്തിൽ ജലം എത്തിയിരുന്നില്ല.
ജലസംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം ടി.എൻ. പ്രതാപൻ നിർവഹിച്ചു. ജില്ലയിലെ 110 മണ്ഡലങ്ങളിലും ഓരോ കുളവും കിണറും ശുചീകരിക്കുമെന്ന് പ്രതാപൻ പറഞ്ഞു. സുരേഷ് അവണൂർ അധ്യക്ഷനായി. ഡിസിസി വൈസ് പ്രസിഡന്റ് രാജേന്ദ്രൻ അരങ്ങത്ത്, ജോസ് വള്ളൂർ, എൻ.ആർ. സതീശൻ, ജിജോ കുരിയൻ, ജിമ്മി ചൂണ്ട ൽ, എം.എ. രാമകൃഷണൻ, നദിറ, വി. രാംകുമാർ, ഐ.ആ ർ. മണികണ്ഠൻ ലിന്റോ വരടിയം, അമ്മിണി ഡേവീസ് എന്നിവർ പങ്കെടുത്തു.