തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വനിതാ കമ്മീഷൻ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎ കത്ത് നൽകി.
നെഹ്റു കുടുംബത്തിലെ സ്ത്രീകൾ പ്രസവം നിർത്തിയാൽ കോണ്ഗ്രസ് അന്യം നിന്നു പോകുമെന്നു കോടിയേരി പ്രസംഗിച്ചതു ഭാരതീയ സ്ത്രീത്വത്തെയും മാതൃത്വത്തെയും അപമാനിക്കുന്നതിനു തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.കോടിയേരി ബാലകൃഷ്ണനെതിരേ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കണം. അല്ലെങ്കിൽ തന്റെ കത്ത് പരാതിയായി പരിഗണിച്ച് കേസെടുക്കണമെന്നാണ് അനിൽ അക്കര ആവശ്യപ്പെട്ടിരിക്കുന്നത്.