തിരുവനന്തപുരം: ഒരു തെരഞ്ഞെടുപ്പിലും തന്റെ പിതാവ് എ.കെ.ആന്റണിക്ക് ടെൻഷൻ ഉണ്ടായിരുന്നില്ലെന്നും അതുപോലെ എനിക്കും ഒരു ടെൻഷനുമില്ലെന്നും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മൽസരിച്ചപ്പോൾ പോലും പിതാവ് എ.കെ.ആന്റണി ടെൻഷനടിച്ചിട്ടില്ലെന്നും അനിൽ ആന്റണി പറയുന്നു.
ഇത്തവണ എൻഡിഎ പ്രവർത്തകരോടൊപ്പം പോയി വോട്ട് ചെയ്യുമെന്നും കുടുംബ സമേതം വോട്ട് ചെയ്യാൻ പോകില്ലെന്നും അനിൽ കൂട്ടിച്ചേർത്തു.
പത്തനംതിട്ടയിൽ വിജയം ഉറപ്പാണെന്നും നാലര ലക്ഷം വോട്ടുകൾ നേടുമെന്നും അനിൽ ആന്റണി പറഞ്ഞു. മുന്‍ ധനമന്ത്രി ടി.എം.തോമസ് ഐസക്കാണ് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിറ്റിംഗ് എംപികൂടിയായ ആന്റോ ആന്റണിയാണ് യുഡിഎഫ് സ്ഥാനാർഥി.