അടൂര്‍: കടമ്പനാട് വില്ലേജ് ഓഫീസര്‍ പള്ളിക്കല്‍ പയ്യനല്ലൂര്‍ കൊച്ചുതുണ്ടില്‍ മനോജിന്റെ ദുരൂഹമരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണി. മനോജിന്റെ പയ്യനല്ലൂരിലെ കുടുംബ വീട്ടില്‍ അനില്‍ കെ. ആന്റണി ബന്ധുക്കളെ സന്ദര്‍ശിച്ചിരുന്നു.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് താലൂക്കിലെ 12 വില്ലേജ് ഓഫീസര്‍മാരും പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. വീട്ടുകാര്‍ക്ക് നീതി ലഭ്യമാക്കാന്‍ ഏതറ്റവരെയും പോകുമെന്നും അനില്‍ കെ. ആന്റണി കുടുംബത്തിന് ഉറപ്പുനല്‍കി.