മ​നു​ഷ്യ​ൻ എ​ത്ര​മാ​ത്രം പ​രാ​ശ്ര​യ ജീ​വി​യാ​ണ് എ​ന്ന ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലു​ക​ൾ കൂ​ടി​യാ​യി​രു​ന്നു ആ കാലം..! അടച്ചിട്ട കാലത്തെ ഓർമപ്പെടുത്തി സജിത് പനയ്ക്കന്‍റെ ചിത്രങ്ങൾ

പൂ​ച്ചാ​ക്ക​ൽ: സൂ​ക്ഷ്മാ​ണു​വി​നെ ഭ​യ​ന്ന് പൊ​തു​വി​ട​ങ്ങ​ളി​ൽ നി​ന്ന് അ​ട​ച്ചി​ട്ട സ്വ​കാ​ര്യ ഇ​ട​ങ്ങ​ളി​ലേ​ക്ക് ഉ​ൾ​വ​ലി​ഞ്ഞ കാ​ല​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ക​ലാ​സൃ​ഷ്ടി​ക​ളു​മാ​യി ചി​ത്ര​​കാ​ര​ൻ.

അ​ട​ച്ചി​ട​ൽ കാ​ലം മ​നു​ഷ്യ​ൻ എ​ത്ര​മാ​ത്രം പ​രാ​ശ്ര​യ ജീ​വി​യാ​ണ് എ​ന്ന ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലു​ക​ൾ കൂ​ടി​യാ​യി​രു​ന്നു​വെ​ന്ന് ചി​ത്ര​ങ്ങ​ൾ വി​ളി​ച്ചുപ​റ​യു​ന്നു.​

ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യാ​യ ചി​ത്ര​കാ​ര​ൻ സ​ജി​ത് പ​ന​യ്ക്ക​ന്‍റെ ‘ടൈം ​ആ​ൻഡ് ടൈ​ഡ് ‘ എ​ന്ന ചി​ത്ര​പ്ര​ദ​ർ​ശ​നം കോ​ട്ട​യം ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ആ​ർ​ട്ട് ഗ്യാ​ല​റി​യി​ൽ ( ഡി.​സി കി​ഴ​ക്കേ​മു​റി ഇ​ടം) നാ​ല് മു​ത​ൽ 10 വ​രെ ന​ട​ക്കു​ക​യാ​ണ്.​

കേ​ര​ള ല​ളി​ത ക​ലാ​അ​ക്കാ​ദ​മി ആ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 2016 ന് ​ശേ​ഷം വ​ര​ച്ച ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​

കോ​വി​ഡ് 19 ന്‍റെ അ​ട​ച്ചി​ട​ൽ കാ​ല​ത്ത് വ​ര​ച്ച ക​ലാ സൃ​ഷ്ടി​ക​ൾ ഇ​തി​ലു​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

ഈ ​ആ​ധു​നി​ക യു​ഗ​ത്തി​ലും മ​നു​ഷ്യ​ജീ​വി​ത​ത്തി​ലെ സാ​മൂ​ഹിക രാ​ഷ്്ട്രീ​യ പാ​രി​സ്ഥി​തി​ക ഇ​ട​ങ്ങ​ളി​ൽ എ​ല്ലാം ത​ന്നെ കോ​വി​ഡ് സൂ​ക്ഷ്മാ​ണു​വി​ന്‍റെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ എ​ത്ര​ത്തോ​ളം വ​ലു​താ​യി​രു​ന്നു എ​ന്ന് ചി​ന്തി​ക്കേ​ണ്ട​താ​ണ് എ​ന്ന് ഈ ​ചി​ത്ര​കാ​ര​ൻ വ​ര​ച്ചുകാ​ട്ടു​ന്നു.

വ​രും​ത​ല​മു​റ​യ്ക്ക് കാ​ലം കോ​വി​ഡി​നു മു​ൻ​പും ശേ​ഷ​വും എ​ന്ന് ച​രി​ത്ര​പ​ര​മാ​യി വേ​ർ​തി​രി​ക്ക​പ്പെ​ട്ട കാ​ല​മാ​യി​രി​ക്കു​മെ​ന്ന് ചി​ത്ര​കാ​ര​ൻ പ​റ​യു​ന്നു.

മ​നു​ഷ്യ​ന്‍റെ പ്ര​കൃ​തി ചൂ​ഷ​ണ​ത്തെ വി​ഷ​യ​മാ​ക്കി 2014 ‘പ​ഞ്ചാ​ര​മ​ണ​ൽ കാ​ഴ്ച​ക​ൾ’ എ​ന്ന പേ​രി​ലും 2016 ‘ടൈം ​ആ​ൻഡ് ടൈ​ഡ് ‘ എ​ന്ന​പേ​രി​ലും കൊ​ച്ചി​യി​ൽ സ​ജി​ത് പ​ന​യ്ക്ക​ന്‍റെ ചി​ത്ര​ങ്ങ​ൾ​ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് കോ​ട്ട​യ​ത്ത് ന​ട​ക്കാ​ൻ പോ​കു​ന്ന ഈ ​പ്ര​ദ​ർ​ശ​ന​വും. ഈ ​പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ കാ​റ്റ​ലോ​ഗ് പ്ര​കാ​ശ​നം സി​നി​മാ സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ് കോ​ട്ട​യ​ത്തു നി​ർ​വ്വ​ഹി​ച്ചു.

Related posts

Leave a Comment