തിരുവനന്തപുരം: ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് റാലികൾക്കും പ്രകടനങ്ങൾക്കും മൈക്ക് അനൗണ്‍സ്മെന്റിനും നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്.
അവധിയിലുള്ള മുഴുവൻ പോലീസുകാരും ഉടൻ മടങ്ങിയെത്തി ഡ്യൂട്ടിയിൽ പ്രവേശിക്കണം.എല്ലാ ഉന്നത പോലീസ് ഉദ്യോഗസ്ഥരും അവരവരുടെ ഓഫീസിലുണ്ടകണമെന്നും ഡിജിപി നിർദേശം നൽകി.
ആലപ്പുഴയിലെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് ജില്ലകളിലേക്ക് അക്രമം വ്യാപിക്കാൻ സാധ്യതയുണ്ടെ ന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.