തിരുവനന്തപുരം: നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്പോൾ നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയിൽ ആയിരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി.
സബ് ഡിവിഷണൽ പോലീസ് ഓഫീസർമാർ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ്, ട്രാഫിക്ക് നിയന്ത്രണങ്ങളുടെ ചുമതല വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുകടക്കുന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നിർദേശം.