ലക്നോ: ഉത്തർപ്രദേശിൽ ബിഎസ്പിയിൽനിന്നു പുറത്താക്കിയ അനിൽകുമാർ സിംഗ് എംഎൽഎയുടെ സഹോദരനു നേരെ ആക്രമണം. അനിലിന്റെ സഹോദരൻ ദീലിപ് സിംഗിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്.
ദീലിപിനെയും കുടുംബത്തെയും ഒരു സംഘം ആളുകൾ ചേർന്നു തോക്കിൻമുനയിൽ നിറുത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഉത്തർപ്രദേശിയിലെ ഉന്നൗവിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ടു അഞ്ച് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അനിൽകുമാർ കൂറുമാറി ബിജെപിക്കു വോട്ടു ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തെ ബിഎസ്പിയിൽനിന്നു പുറത്താക്കിയത്