റോം:കേരള ദക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായി നിയമിതനായ ജി.ആർ. അനിലിന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾ റോമിലുള്ള സഹോദരൻ ഗോപകുമാർ കുടുംബത്തോടൊപ്പം ടിവിയിലൂടെയാണ് കണ്ടത്.
അഞ്ചു സഹോദരങ്ങളിൽ അഞ്ചാമനായ ഗോപകുമാർ 18 വർഷമായി റോമിൽ ജോലി ചെയ്തുവരികയാണ്.
കോവിഡ് കാലമായതിനാലാണ് നേരിട്ട് ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാഞ്ഞത്. സുഹൃത്തുക്കൾ എല്ലാവരും ഫോണിൽ വിളിച്ച് സന്തോഷത്തിൽ പങ്കുചേർന്നു.
റിപ്പോർട്ട്: ജെജി മാന്നാർ