തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ അധികൃതരുടെ പിഴവ് കാരണം പുഴുവരിച്ച നിലയിൽ കണ്ടെത്തുകയും തുടർചികിത്സ നടത്തിവന്നിരുന്നയാൾ മരിച്ചു. മണികണ്ഠേശ്വരം ഇരുകുന്നത്ത് കീഴെ പുത്തൻവീട്ടിൽ അനിൽകുമാർ (56) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രി വാർഡിൽ പുഴുവരിച്ച സംഭവം ഉണ്ടായത്.
ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും വിഷയം ഏറെ ചർച്ചയാകുകയുമായിരുന്നു. അനിൽകുമാറിന്റെ ഭാര്യ- അനിതകുമാരി, മക്കൾ- അർച്ചന, അഞ്ജന, അഭിലാഷ്.