പൂ​ന​യി​ല്‍ ടീം ​ക​ഴി​വി​ന​നു​സ​രി​ച്ച് ക​ളി​ച്ചി​ല്ല: കും​ബ്ലെ

anilkumbley-lബം​ഗ​ളൂ​രു: പൂ​ന​യി​ല്‍ ടീം ​ത​ങ്ങ​ളി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ക​ഴി​വി​നൊ​ത്തു ക​ളി​ച്ചി​ല്ല; അ​താ​ണ് ആ​ദ്യ ടെ​സ്റ്റി​ലെ തോ​ല്‍​വി​ക്കു കാ​ര​ണ​മാ​യ​തെ​ന്നും ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് പ​രി​ശീ​ല​ക​ന്‍ അ​നി​ല്‍ കും​ബ്ലെ. പൂ​ന​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് ക​ളി​ക്കാ​നാ​വാ​തെ പോ​യ​താ​ണ് തോ​ല്‍​വി​ക്കു കാ​ര​ണ​മാ​യ​തെ​ന്നും കും​ബ്ലെ പ​റ​ഞ്ഞു.

മൂ​ന്നു ദി​വ​സം കൊ​ണ്ട് തീ​ര്‍​ന്ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ 333 റ​ണ്‍​സി​ന്‍റെ വ​ലി​യ തോ​ല്‍​വി ഏ​റ്റു​വാ​ങ്ങി. ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍​മാ​ര്‍ പ​രാ​ജ​യ​മാ​യ​പ്പോ​ള്‍, പ്ര​ത്യേ​കി​ച്ച് സ്പി​ന്ന​ര്‍​മാർ, ഓ​സ്‌​ട്രേ​ലി​യ​യു​ടെ ഇ​ട​ങ്ക​യ്യ​ന്‍ സ്പി​ന്ന​ര്‍ സ്റ്റീ​വ് ഒ​കീ​ഫ് ര​ണ്ട് ഇ​ന്നിം​ഗ്‌​സി​ലും ആ​റു വി​ക്ക​റ്റ് വീ​ഴ്ത്തി പി​ച്ചി​ന്‍റെ ആ​നൂ​കു​ല്യ​ത്തി​ന​നു​സ​രി​ച്ച് ക​ളി​ച്ചു.

പൂ​ന​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ടു. ഓ​രോ മ​ത്സ​ര​ത്തി​ലും അ​വി​ടെ​നി​ന്നു യോ​ജി​ച്ച​വ നാം ​നേ​ടി​യെ​ടു​ക്ക​ണം പൂ​ന​യി​ല്‍ ഓ​സ്‌​ട്രേ​ലി​യ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി- ഇ​ന്ത്യ​ന്‍ പ​രി​ശീ​ല​ക​ന്‍ പ​റ​ഞ്ഞു. ന​മ്മു​ടെ ക​ഴി​വി​ന​നു​സ​രി​ച്ച് ക​ളി​ച്ച് ര​ണ്ടാം ടെ​സ്റ്റി​ല്‍ ജ​യി​ച്ച് പ​ര​മ്പ​ര​യി​ല്‍ തി​രി​ച്ചു​വ​ര​വി​നാ​ണ് ടീം ​ഒ​രു​ങ്ങു​ന്ന​തെ​ന്നും കും​ബ്ലെ പ​റ​ഞ്ഞു.

Related posts