കോ​ട്ട​യം  ജി​ല്ല​യി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​ൻ ചെ​ല​വ​ഴി​ച്ച​ത് 1.77 കോ​ടി രൂ​പ


കോ​​ട്ട​​യം: മ​​നു​​ഷ്യ-​വ​​ന്യ​​ജീ​​വി സം​​ഘ​​ർ​​ഷം ല​​ഘൂ​​ക​​രി​​ക്കാ​​നു​​ള്ള പ്ര​​തി​​രോ​​ധ ന​​ട​​പ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി ജി​​ല്ല​​യി​​ൽ ക​​ഴി​​ഞ്ഞ ഒ​​ൻ​​പ​​ത് വ​​ർ​​ഷ​​ത്തി​​നി​​ടെ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ചെ​​ല​​വി​​ട്ട​​ത് 1.77 കോ​​ടി രൂ​​പ.വ​​ന്യ​​ജീ​​വി​​ക​​ളു​​ടെ ക​​ട​​ന്നാ​​ക്ര​​മ​​ണം ത​​ട​​യു​​ന്ന​​തി​​ന് ജി​​ല്ല​​യു​​ടെ മ​​ല​​യോ​​ര അ​​തി​​ർ​​ത്തി​​യി​​ൽ 53.45 കി​​ലോ​​മീ​​റ്റ​​ർ നീ​​ള​​ത്തി​​ൽ സൗ​​രോ​​ർ​​ജ​​വേ​​ലി അ​​ട​​ക്ക​​മു​​ള്ള​​വ​​യാ​​ണ് ഈ ​​കാ​​ല​​യ​​ള​​വി​​ൽ നി​​ർ​​മി​​ച്ച​​ത്.

പൂ​​ഞ്ഞാ​​ർ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ കോ​​യി​​ക്ക​​ക്കാ​​വ് – പാ​​യ​​സ​​പ്പ​​ടി​​യി​​ൽ 8.3 കി​​ലോ​​മീ​​റ്റ​​ർ നീ​​ള​​ത്തി​​ൽ 74.4 ല​​ക്ഷം രൂ​​പ ചെ​​ല​​വി​​ട്ടും മ​​ഞ്ഞ​​ള​​രു​​വി-​പാ​​ക്കാ​​നം 504 ന​​ഗ​​റി​​ൽ മൂ​​ന്ന് കി​​ലോ​​മീ​​റ്റ​​ർ നീ​​ള​​ത്തി​​ൽ 29.8 ല​​ക്ഷം രൂ​​പ ചെ​​ല​​വി​​ട്ടും സൗ​​രോ​​ർ​​ജ​​വേ​​ലി തീ​​ർ​​ത്തു. പ്ലാ​​ച്ചേ​​രി സ്‌​​റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ലെ ഇ​​ഞ്ച​​ക്കു​​ഴി-​​കാ​​ര​​ശേ​​രി (അ​ഞ്ച് കി​​ലോ​​മീ​​റ്റ​​ർ), കാ​​ള​​കെ​​ട്ടി തേ​​ക്കു​​തോ​​ട്ടം (5.85 കി​​ലോ​​മീ​​റ്റ​​ർ), പ്ലാ​​ച്ചേ​​രി സ്‌​​റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ലെ കൊ​​പ്പം-​​എ​​ലി​​വാ​​ലി​​ക്ക​​ര (7.5 കി​​ലോ​​മീ​​റ്റ​​ർ), പാ​​ണ​​പി​​ലാ​​വ് (അ​ഞ്ച് കി​​ലോ​​മീ​​റ്റ​​ർ) അ​​രു​​വി​​ക്ക​​ൽ-​​കാ​​ള​​കെ​​ട്ടി (അ​ഞ്ച് കി​​ലോ​​മീ​​റ്റ​​ർ), കാ​​രി​​ശേ​​രി 504 കോ​​ള​​നി( അ​ഞ്ച് കി​​ലോ​​മീ​​റ്റ​​ർ), മു​​റി​​ഞ്ഞ​​പു​​ഴ സ്‌​​റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ലെ ക​​ണ്ടം​​ക​​യം-​​കോ​​രു​​ത്തോ​​ട് (3.5 കി​​ലോ​​മീ​​റ്റ​​ർ), മാ​​ങ്ങാ​​പേ​​ട്ട 504 കോ​​ള​​നി (3.5 കി​​ലോ​​മീ​​റ്റ​​ർ), മ​​മ്പാ​​ടി എ​​സ്‌​​റ്റേ​​റ്റ് -പാ​​ക്കാ​​നം(1.1 കി​​ലോ​​മീ​​റ്റ​​ർ) എ​​ന്നീ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​ണ് സൗ​​രോ​​ർ​​ജ​​വേ​​ലി ഈ ​​കാ​​ല​​യ​​ള​​വി​​ൽ നി​​ർ​​മി​​ച്ച​​ത്.

വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ ആ​​ശ്രി​​ത​​ർ​​ക്ക് 77 ല​​ക്ഷം രൂ​​പ​​യും പ​​രി​ക്കേ​​റ്റ​​വ​​ർ​​ക്ക് 1.6 കോ​​ടി രൂ​​പ​​യും ന​​ൽ​​കി. വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൃ​​ഷി​​നാ​​ശം സം​​ഭ​​വി​​ച്ച ക​​ർ​​ഷ​​ക​​ർ​​ക്ക് ഇ​​തു​​വ​​രെ 25.71 ല​​ക്ഷം രൂ​​പ കൊ​​ടു​​ത്തു. ക​​ന്നു​​കാ​​ലി​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ട​​വ​​ർ​​ക്ക് 6.39 ല​​ക്ഷം രൂ​​പ​​യും വ​​സ്തു​​ന​​ഷ്ടം സം​​ഭ​​വി​​ച്ച​​വ​​ർ​​ക്ക് 2.06 ല​​ക്ഷം രൂ​​പ​​യും ന​​ൽ​​കി.

പൂ​​ഞ്ഞാ​​ർ വ​​ഴി​​ക്ക​​ട​​വി​​ൽ ഇ​​ന്‍റ​ഗ്രേ​​റ്റ​​ഡ് ചെ​​ക്ക് പോ​​സ്റ്റ് സം​​വി​​ധാ​​നം സ്ഥാ​​പി​​ക്കു​​ന്ന​​തി​​നാ​​യി 79.41 ല​​ക്ഷം രൂ​​പ​​യും ചെ​​ല​​വി​​ട്ടു.

Related posts

Leave a Comment