മകളുടെ പിറന്നാള്‍ ദിനത്തില്‍ ആശംസ നേരാന്‍ കഴിയാത്തതിന്റെ നിരാശ പങ്കുവെച്ച് അനീഷ് ഉപാസന. സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയുടെയും നടി അഞ്ജലി നായരുടെയും മകള്‍ ആവണിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം.
എന്നാല്‍ കൊറോണ വന്നതിന്റെ ക്ഷീണം കാരണം ഉറങ്ങിപ്പോയതിനാല്‍ മകളെ രാത്രിയില്‍ വിളിച്ച് ആശംസകള്‍ അറിയിക്കാന്‍ കഴിയാഞ്ഞതിന്റെ ദുഖമാണ് അനീഷ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
അനീഷ് ഉപാസനയുടെ കുറിപ്പ്…
എടാ..കോറോണേ..ഇന്നെന്റെ മോളുടെ ബര്‍ത്ത്ഡേ ആണ് നീ ഒറ്റ ആള് കാരണമാണ് എനിക്കിന്നവളെ കാണാന്‍ പറ്റാത്തത്… അവന്റെയൊരു റിസള്‍ട്ട്… ഇന്നലെ രാത്രി 12 മണിക്ക് അവളെ ഒന്ന് വിളിച്ചു വിഷ് ചെയ്യാന്‍ പോലും സമ്മതിക്കാതെ നീയെന്നെ ക്ഷീണം കുത്തിവെച്ചു ഉറക്കി കളഞ്ഞില്ലടാ മരഭൂതമേ…
ഇവിടുന്ന് ഞാന്‍ ഇറങ്ങുന്ന ദിവസം നിന്റെ വായില്‍ പടക്കം വെച്ച് ഞാന്‍ പൊട്ടിക്കും..നോക്കിക്കോ… നീയെന്റെ മോളെ വിഷമിപ്പിച്ചു..പൊറുക്കില്ല ഞാന്‍.. അച്ഛന്റെ പൊന്നിന് പിറന്നാള്‍ ആശംസകള്‍… അച്ഛന് ഓടി വരാ ട്ടോ പൊന്നേ…
മാറ്റിനി, സെക്കന്‍ഡ്സ്, പോപ്കോണ്‍ എന്നിവയാണ് അനീഷ് സംവിധാനം ചെയ്ത സിനിമകള്‍. അതേസമയം, നടി അഞ്ജലി നായരുമായുള്ള വിവാഹമോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരുന്നു.