തെലുങ്ക് നടി അനിഷയുമായുള്ള തന്റെ വിവാഹത്തെപ്പറ്റി നടൻ വിശാൽ മനസ് തുറന്നിരുന്നു. ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം വിവാഹത്തെപ്പറ്റി അറിയിച്ചത്. ഇപ്പോഴിത അനിഷയെ പരിചയപ്പെട്ടതിനെപ്പറ്റി വാചാലനാവുകയാണ് താരം. ഒരു അഭിമുഖത്തിലാണ് താരം അനിഷയെപ്പറ്റി പറഞ്ഞത്.
“എന്റെ പുതിയ സിനിമയായ അയോഗ്യയുടെ ഷൂട്ടിംഗ് വിശാഖപട്ടണത്തു വച്ച് നടക്കുമ്പോഴാണ് അനിഷയെ ആദ്യമായി കാണുന്നത്. അനിഷയും കുറച്ചു സുഹൃത്തുക്കളുമാണ് എന്നെ കാണുവാൻ എത്തിയത്. അനിഷ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന മിഷേൽ എന്ന സിനിമയെപ്പറ്റി അവർ എന്നോട് പറഞ്ഞു’.
“കൃഷിയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ ടെക്നീഷ്യൻമാരിൽ ഭൂരിഭാഗമാളുകളും സ്ത്രീകളാണെന്നും അവർ പറഞ്ഞു. മാത്രമല്ല ചിത്രത്തിന്റെ ക്രൂ അംഗങ്ങളെല്ലാം കർഷക കുടുംബത്തിൽ നിന്നുമുള്ളവരായിരുന്നു’.
“അനിഷയെ കണ്ടപ്പോൾ തന്നെ എനിക്ക് അവളോട് പ്രണയം തോന്നി. എന്നാൽ വീണ്ടും പല തവണ കണ്ടതിനു ശേഷമാണ് ഞാൻ അവളോട് എന്റെ പ്രണയം പറഞ്ഞത്. അവൾ അപ്പോൾ മറുപടി നൽകിയില്ല. ആവശ്യമുള്ള സമയം എടുത്താണ് അവൾ പോസിറ്റീവ് മറുപടി നൽകിയത്’.- വിശാൽ പറഞ്ഞു.
നടികർ സംഘത്തിന്റെ കെട്ടിട നിർമാണത്തിനു ശേഷമേ വിവാഹം നടക്കുകയുള്ളു. അത്രെയും നാൾ കാത്തിരിക്കുവാൻ അവൾ തയാറാണെന്നും വിശാൽ പറഞ്ഞു.