വയനാട്ടുകാരി ആയത് കൊണ്ടാവാം എനിക്ക് പ്രകൃതിയോട് ഇത്രയടുപ്പം. നഗരരജീവിതത്തെക്കാളും ഇഷ്ടം പച്ചവിരിച്ച പാടങ്ങളും പുഴയും കിളികളും നാട്ടുവഴികളും നിറഞ്ഞ തനി നാടന്‍ സൗന്ദര്യമാണ്.
നാട്ടിന്‍പുറത്തെ കാഴ്ചകളാണ് ജീവിതത്തെ ജീവനുള്ളതാക്കുന്നത്. കടല്‍ കടന്ന് പോയാലും തിരിച്ച് നാട്ടിലെത്തുമ്പോഴുണ്ടാകുന്ന സന്തോഷവും സമാധാനവും മറ്റെവിടെയും കിട്ടില്ല. എന്റെ നാടിനോട് അടങ്ങാത്ത പ്രണയമാണ്.
സുഹൃത്തുക്കളില്‍ ആര് നാട്ടിലെത്തിയാലും ഞാന്‍ ആദ്യം കൊണ്ട് പോവുക മുത്തങ്ങയിലേക്ക് ഒരു ട്രിപ്പ് ആയിരിക്കും. ആസ്വദിക്കേണ്ടത് മുത്തങ്ങയില്‍ നിന്നു ഗുണ്ടല്‍പ്പേട്ടിലേക്കുള്ള വഴിയിലെ കാഴ്ചകളാണ്.
-അനു സിത്താര