കൂത്തുപറമ്പ്: നമ്മൾ തോൽക്കണമെന്നു വിചാരിച്ചാലല്ലാതെ ആർക്കും നമ്മെ തോൽപ്പിക്കാനാവില്ലെന്നും ആരുടെയും മുമ്പിൽ തോറ്റുകൊടുക്കരുതെന്നും സാഹചര്യങ്ങളെ വെല്ലുവിളിച്ച് നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൊണ്ട് സബ് ഇൻസ്പെക്ടർ പദവിയിലെത്തിയ ആനിശിവ.
നിർമലഗിരി കോളജ് എൻഎസ്എസ് സംഘടിപ്പിച്ച സ്റ്റിൽ ഐ റൈസ് എന്ന വെബിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
ജീവിതത്തിൽ സന്തോഷമാണ് പ്രധാനം. അതിന് ജീവിത വിജയമാണ് ആവശ്യം. മാർക്കിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല നമ്മുടെ ജീവിത വിജയം.
അതൊന്നുമല്ല വിജയം നിശ്ചയിക്കുന്നത് നമ്മുടെ വിൽ പവറാണ്. നാം വിചാരിച്ചാൽ നേടാൻ പറ്റാത്തതായി ഒന്നുമില്ല.
അതിന് നാമാരാണെന്ന് തിരിച്ചറിയുകയും കണ്ടെത്തുകയും വേണമെന്നും അവർ പറഞ്ഞു.
പ്രിൻസിപ്പൽ ഡോ. കെ.വി. ഔസേപ്പച്ചൻ അധ്യക്ഷത വഹിച്ചു.ഡോ. ദീപാ മോൾ മാത്യു, ടി.സി ഗോപിക, സ്വാതി ബാലകൃഷ്ണൻ സജ്ജയ്, ആർഷജോണി, സെസി തോമസ് എന്നിവർ പ്രസംഗിച്ചു